Breaking News

ഏറ്റവും അപകടകാരിയായ വകഭേദം, ഡെല്‍റ്റാ വേരിയന്റിനെ പറ്റി കൂടുതല്‍ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ജനീവ : ഡെല്‍റ്റാ വേരിയന്റിനെ പറ്റി കൂടുതല്‍ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കണ്ടെത്തിയ കൊറോണ വൈറസില്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വേഗമേറിയതും ശക്തമായതുമായ കൊറോണ വൈറസ് വകഭേദമാണ് ഡെല്‍റ്റ വേരിയന്റ് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഡബ്ലിയു.എച്ച്.ഒ ഹെല്‍ത്ത് എമര്‍ജന്‍സി പ്രോഗ്രാമിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മൈക്ക് റയാന്‍ ആണ് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയിച്ചത്.

രോഗപ്രതിരോധശേഷിയും ആരോഗ്യവും കുറഞ്ഞ വ്യക്തികളിലാണ് ഈ വൈറസ് കൂടുതല്‍ അപകടകാരിയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെയുമല്ല ഡെല്‍റ്റാ വേരിയന്റ് പകരുന്ന രീതിയും വേഗത്തിലാണ്.

അതേസമയം, കോവിഡ് ആശങ്കകള്‍ക്കിടയില്‍ ആശ്വാസവാര്‍ത്തയുമായി ഇന്ത്യന്‍ ഗവേഷകര്‍ രംഗത്ത് വന്നിരിക്കുകയാണ്. അഞ്ചാംപനിയുടെ വാക്സിന്‍ സ്വീകരിച്ചിട്ടുള്ള കുട്ടികളില്‍ കോവിഡ് ബാധിച്ചാലും ചെറിയ തോതിലുള്ള ലക്ഷണങ്ങളോടെ അസുഖം വന്നുപോകുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. പൂനെയിലെ ബി.ജെ മെഡിക്കല്‍ കോളജിലാണ് പഠനം നടത്തിയത്. സാര്‍സ്-കോവ് 2വിലെ സ്പൈക്ക് പ്രോട്ടീനും മീസില്‍സ് വൈറസിലെ പ്രോട്ടീനില്‍ അടങ്ങിയിട്ടുള്ള ഹീമോഗ്ലൂട്ടിനും തമ്മില്‍ സാമ്യമുണ്ട്. ഇതേ തുടര്‍ന്നാണ് പഠനം നടത്താന്‍ ഗവേഷകര്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *