Breaking News

ഇന്ത്യ എന്നത് അടിമത്വത്തെ സൂചിപ്പിക്കുന്ന പേര്; പുരോഗതി ഉണ്ടാകണമെങ്കില്‍ ഭാരതം എന്ന് മാറ്റണം: കങ്കണ റണൗട്ട്

ഇന്ത്യ എന്ന പേര് അടിമത്വത്തെ സൂചിപ്പിക്കുന്നതാണെന്നും പുരോഗതി ഉണ്ടാകണമെങ്കില്‍ എത്രയും വേഗം രാജ്യത്തിന്റെ പേര് ഭാരതം എന്ന് മാറ്റണമെന്നും ബോളിവുഡ് നടി കങ്കണ റണൗട്ട് . സോഷ്യൽ മീഡിയയിലെ തന്റെ അക്കൗണ്ടുകളില്‍ നിന്നുമാണ് കങ്കണ ഈ ആവശ്യം ഉയര്‍ത്തിയത്. വളരെ പുരാതനമായ ആത്മീയതയും ജ്ഞാനവുമാണ് നമ്മുടെ ഭാരത സംസ്കാരത്തിന്റെ അടിത്തറ. അതിനാൽ അവയ്ക്ക് ഊന്നല്‍ നല്‍കികൊണ്ടുളള പ്രവര്‍ത്തനങ്ങളെ പുരോഗതിയിലേക്ക് നമ്മെ നയിക്കുകയുള്ളൂ . ആളുകൾ പാശ്ചാത്യ സംസ്കാരങ്ങളെ അതു പോലെ പകര്‍ത്താതെ നമ്മുടെ തനത് സംസ്കാരത്തിലൂന്നി നാഗരിക വികസനത്തിലൂടെ മാത്രമേ നമുക്ക് പുരോഗതി നേടാന്‍ സാധിക്കൂവെന്ന് കങ്കണ അഭിപ്രായപ്പെട്ടു.

നമ്മുടെ സ്വന്തമായ വേദങ്ങള്‍, ഗീത, യോഗ എന്നിവയ്ക്ക് പ്രാധാന്യം നല്‍കണമെന്നും രാജ്യത്തിന്റെ പേര് ഭാരതം എന്ന് പുനര്‍നാമകരണം ചെയ്യണമെന്നും നടി ആവശ്യപ്പെട്ടു.”നമ്മെ ഭരിച്ച ബ്രിട്ടീഷുകാര്‍ നമുക്ക് നല്‍കിയ അടിമപ്പേരാണ് ഇന്ത്യ. എന്തൊരു പേരാണിത്? ഒരു കുഞ്ഞിനെ നിങ്ങള്‍ ചേര്‍ച്ചയില്ലാത്ത പേരുകള്‍ വിളിച്ച്‌ അപമാനിക്കാറുണ്ടോ? ഭാവം, രാഗം, താളം എന്നീ മൂന്ന് സംസ്‌കൃത വാക്കുകളുടെ സംയോജനമാണ് ഭാരതം എന്ന പേര്. എല്ലാ പേരുകള്‍ക്കും ഒരു സ്പന്ദനമുണ്ടെന്ന് അറിഞ്ഞിരുന്നിട്ടും പ്രദേശങ്ങള്‍ക്ക് മാത്രമല്ല വ്യക്തികള്‍ക്കും സുപ്രധാന സൗധങ്ങള്‍ക്കും ബ്രിട്ടീഷുകാര്‍ പുതിയ പേര് നല്‍കി. നമ്മുടെ നഷ്ടമായ പ്രതാപം നമുക്ക് വീണ്ടെടുക്കണം. അത് ഭാരതം എന്ന പേരില്‍ നിന്ന് ആരംഭിക്കാം,” കങ്കണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *