Breaking News

ഇന്ന് യോഗാദിനം: കൊറോണ കാലത്ത് സ്വാഭാവികമായ ആരോഗ്യത്തിലേക്ക് യോഗചര്യയിലൂടെ സുരക്ഷിതരാകാം

ആരോഗ്യപരമായി വളരെ മുന്നിലെന്ന് അഭിമാനിക്കുകയും ആശ്വസിക്കുകയും ചെയ്തിരുന്ന നമ്മുടെ സമൂഹം വളരെ പെട്ടെന്ന് രോഗഗ്രസ്തമാകുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ നാളു കളായി നമ്മുടെ മുന്നിലുള്ളത് .ഒരു രോഗം എന്നതിലുപരി ഒരു സാമൂഹ്യ പ്രശ്നമായി മാറി കഴിഞ്ഞിരിക്കുന്നു കോവിഡ് 19 എന്ന മഹാമാരി.സാമൂഹ്യ അകലം പാലിക്കൽ, മാസ്ക്  ധരിക്കൽ,കൈകളുടെ ശുചിത്വം തുടങ്ങി വാക്സിനേഷൻ വരെ എത്തി നിൽക്കുന്ന വിശാലമായ ആരോഗ്യ സുരക്ഷാ മാർഗ്ഗങ്ങൾ  ഏവരും ശീലിച്ചു വരികയാണ്.ഈ സാഹചര്യത്തിൽ ആരോഗ്യമേഖലയിലെ ഓരോ വിഭാഗത്തിനും അവരവരുടെ പങ്ക് വഹിക്കാനുണ്ട്.ഭാരതത്തിന്റെ പൈതൃക മുതൽക്കൂട്ടായി യോഗാ ശാസ്ത്ര മൂല്യങ്ങളും ഇതിൽ നമുക്കേറെ ഗുണം ചെയ്യും.മേൽ പറഞ്ഞ മാര്ഗങ്ങളോടൊപ്പം ശരീരത്തിന്റെയും മനസിന്റെയും സന്തുലനം നിലനിറുത്താൻ സഹായിക്കുന്ന യോഗാചാര്യ കൂടി ജീവിതത്തിന്റെ ഭാഗമാകുന്ന പ്രത്യേകിച്ച് ശ്വസന വ്യവസ്ഥയുടെ സ്വാഭാവിക രോഗ പ്രതിരോധ ശേഷി ശക്തമായി നിലനിറുത്താൻ സാധിക്കും .പലതരത്തിലുള്ള സാമൂഹ്യ നിയന്ത്രണങ്ങൾ ഉള്ളതിനാൽ പൊതുവെ ജനങ്ങൾ പുറത്തിറങ്ങി  വ്യായാമം ചെയ്യുന്നതും നടക്കുന്നതും ജിംനേഷ്യം മൈതാനങ്ങൾ  തുടങ്ങിയ സ്ഥലങ്ങളിൽ പോകുന്നതും ഒഴിവാക്കുകയാണ് പതിവ്.ഫലത്തിൽ വ്യായാമവും ശാരീരിക ചലനങ്ങളും വളരെ കുറഞ്ഞു വരികയും  അത് മറ്റു പല രോഗങ്ങളും വർദ്ധിക്കാൻ  ഉള്ള  കാരണവുമാകുന്നു.എന്നാൽ സൂര്യ നമസ്ക്കരവും യോഗാചര്യയിലെ ആവനങ്ങൾ ,പ്രാണായാമം,ധ്യാനം മുതലായവ വീടിനുള്ളിൽ തന്നെ എല്ലാ നിയമവും പാലിച്ചു കൊണ്ട് മുടങ്ങാതെ ചെയ്യാൻ സാധിക്കും.കാലാവസ്ഥ വ്യത്യാസങ്ങളും ഒന്നും  ബാധിക്കുന്നില്ല.സ്ഥിരമായി ചെയ്യാൻ കഴിയുന്നു എന്നത് കൊണ്ട് തന്നെ യോഗചര്യയുടെ ഫലമായി പറയുന്ന പൂർണ്ണ ആരോഗ്യം നിലനിര്ത്താന് കഴിയുന്നു.

ശ്വസന വ്യവസ്ഥയുടെ  പ്രവർത്തനം മെച്ചപ്പെടുത്തുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളത് കൊണ്ട് തന്നെ ഇന്നത്തെ സാഹചര്യത്തിൽ മറ്റു യോഗചര്യകളോടൊപ്പം  പ്രാണായാമത്തിനും ശ്വസന പ്രക്രിയകൾക്കും പ്രത്യേക പ്രാധാന്യമുണ്ട്. നാഡിശുദ്ധി,  കപാല ഭാതി, ഭസ്തിക,  പ്രാണായാമങ്ങൾ
 തുടങ്ങിയവ വളരെയേറെ ആരോഗ്യപ്രദമാണ് .സ്വാഭാവിക രോഗ പ്രതിരോധ ശേഷി കുറവുള്ളവർക്കും, ആസ്തമ പോലുള്ള ശ്വാസ കോശ സംബന്ധമായ രോഗങ്ങൾ ഉള്ളവരും ഒരു വിദഗ്ദ്ധ യോഗ പരിശീലകന്റെയും ഡോക്ടറുടെയും നിർദേശപ്രകാരം ഇവ അഭ്യസിക്കുന്നതും അത്യധികം ഫലം ചെയ്യും.

കോവിഡ് രോഗവ്യാപനത്തോടനുബന്ധിച്ചു രോഗഭീതിയും മാനസീക പിരിമുറുക്കവും സാമൂഹ്യ ആരോഗ്യ പ്രശ്നങ്ങളായി മാറി കഴിഞ്ഞു നിരീക്ഷണ കാലത്തും (quarantine period  ),അതിനു ശേഷവും ചികിത്സ കാലയളവിലും എല്ലാം മാനസിക സമ്മർദ്ദം വളരെ കൂടുതലാണ് . ഇതുകൂടാതെ  ഉറക്കമില്ലായ്മ,തലവേദന,തുടങ്ങിയ കോവിഡ്  പൂർവ്വ ലക്ഷണങ്ങളും  (  post  covid symptoms) ഉണ്ട്.റീ ഇൻഫെക്ഷൻ വരുമോ എന്ന പേടിയും പലരെയും അലട്ടുന്നു . ഇതിനെല്ലാം നിലവിലുള്ള ചികിത്സ മാർഗ്ഗങ്ങളും, കൗൺസിലിങ് തുടങ്ങിയ പദ്ധതികളും സഹായിക്കുന്നു.ഇതോടൊപ്പം യോഗയുടെ ഭാഗമായി ചെയ്യാവുന്ന ലളിതമായ ആസനങ്ങളും പ്രാണായാമങ്ങളും,ധ്യാനത്തിനും പ്രത്യേക പ്രാധാന്യം നൽകി കൊണ്ടുള്ള ദൈനദിന ശീലങ്ങളും ഉൾക്കൊള്ളിച്ചാൽ പ്രകടമായ മാറ്റങ്ങൾ ആരോഗ്യ രംഗത്ത് ഉണ്ടാക്കാനാകും.ധ്യാനം ,പ്രാണായാമം,മുദ്രകൾ തുടങ്ങിയവ മാനസിക പിരിമുറുക്കം കുറയ്ക്കുകയും മനസ് പ്രസന്നമായി തീരുകയും ചെയ്യും.വളരെ വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്താൻ  സാധിക്കും.

* ഉറക്കക്കുറവ് തുടങ്ങിയ കോവിഡ്  പൂർവ്വ ലക്ഷണങ്ങൾ കുറക്കുന്നതിനും, പഠിക്കുന്നതിനും,  ശീലിക്കുന്നതിനും, അനുഷ്ഠിക്കുന്നതുനും, ഏറ്റവും ചിലവ് കുറഞ്ഞതും സമയ നഷ്ട്ടം വരുത്താത്തതുമായ ഒരു ചര്യയയാണ്  യോഗ. യോഗചര്യയിൽ  പറയുന്ന ലളിതമായ ഭക്ഷണ ശീലിക്കുക  കൂടി ഉൾപ്പെടുത്തുന്നത് ഗുണം കൂടുതൽ ലഭിക്കാൻ സഹായിക്കും.ഏറ്റവും പ്രധാനം  നന്നായി ദഹിച്ച ശേഷം മാത്രം ഭക്ഷണം കഴിക്കുക എന്നതും   പൂർണ്ണ ദഹന ശേഷിയുടെ നാലിൽ  മൂന്നു ഭാഗം മാത്രമേ ഭക്ഷണവും വെള്ളവും പാടുള്ളു അതായതു രണ്ടിൽ ഒന്ന് ഭക്ഷണവും നാലിൽ  ഒന്ന് വെള്ളവും നാലിൽ  ഒന്ന് ഭാഗം ദഹന പ്രവർത്തനങ്ങൾക്കായി ഒഴിച്ചിടുകയും വേണം എന്നതുമാണ്  യോഗ ശാസ്ത്രത്തിൽ പറയുന്നത്.  ഭക്ഷണ ശേഷം  വ്യായാമമോ. വ്യായാമ ശേഷം ഉടൻ ഭക്ഷണമോ പാടില്ല. കൂടുതൽ എരിവ്, പുലി,ഉപ്പ് ഇവ പാടില്ല .പഴകിയ ഭക്ഷണം കഴിക്കരുത്. ഈ നിർദേശങ്ങൾ ആരോഗ്യം നിലനിറുത്താൻ  സഹായിക്കും.

യോഗചര്യയിൽ  സ്ഥിരതയും ശരിയയായ അഭ്യാസവും വളരെ പ്രധാനമാണ് .നല്ല യോഗ പരിശീലകരിൽ  നിന്നുമാത്രമേ അഭ്യസിക്കാവു.ഇന്നത്തെ കാലത്തു ധാരാളം പേര് തെറ്റായ പരിശീലനത്തിന് വിധേയരാകുന്നുണ്ട്.ആരോഗ്യവകുപ്പിൽ ആയുഷ് വകുപ്പിന് കീഴിലുള്ള സർക്കാർ ആയൂർവേദ സ്ഥാപനങ്ങളിലും യോഗ പ്രകൃതി ചികിത്സാ കേന്ദ്രങ്ങളിലും ശരിയായ യോഗപരിശീലനം ലഭ്യമാണ്. അതുപോലെ പ്രധാനമാണ് പരിശീലനത്തിൽ സ്ഥിരത. ദിനചര്യയായാൽ മാത്രമേ പരിശീലനത്തിന് ഗുണമുണ്ടാകുകയുള്ളു

 ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ രോഗ വ്യാപനത്തിൽ നിന്നും കരകയറാനും പൂർണ്ണ ആരോഗ്യം കൈവരിക്കുന്നതിനും എല്ലാ ആരോഗ്യ ശാസ്ത്ര ശാഖകളും ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. മറ്റെല്ലാ ആരോഗ്യ നിർദേശങ്ങളും പാലിക്കുന്നതോടൊപ്പം യോഗാചാര്യയും നമുക്ക് ജീവിതത്തിന്റെ ഭാഗമാക്കാം. യോഗയോടൊത്തു ചേർത്ത് സ്വസ്ഥരാകുക സുരക്ഷിതരാകുക എന്ന യോഗാദിന പ്രമേയം പ്രവർത്തികമാക്കുന്നതിലൂടെ പൂർണ്ണ ആരോഗ്യം നേടാൻ നമ്മുടെ ജനതക്ക് ആകും 

Leave a Reply

Your email address will not be published. Required fields are marked *