Breaking News

വനംകൊള്ളയ്ക്കെതിരെ നെടുമങ്ങാട് ബി.ജെ.പി.യുടെ നിൽപ്പ് സമരം

നെടുമങ്ങാട്: കേരളത്തിൽ നടക്കുന്ന വനംകൊള്ളക്കതിരെ
ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി നെടുമങ്ങാട് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് കച്ചേരിനടയിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.

ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം നൂറനാട് ഷാജഹാൻ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ഉദയകുമാർ അധ്യക്ഷനായി. ജില്ലാ കമ്മറ്റി അംഗം ബി.എസ്.ബൈജു, മണ്ഡലം സെക്രട്ടറി അജികുമാർ, ഏര്യാ വൈസ് പ്രസിഡന്റ് മാരായ രാധാകൃഷ്ണൻ, മോഹനൻ നായർ എന്നിവർ സംസാരിച്ചു.

കരുപ്പൂര് വില്ലേജ് ഓഫീസ് നടയിൽ നടന്ന സമരം മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശ്രീകല ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശാലിനി അധ്യക്ഷയായി. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് സുമയ്യാ മനോജ് തുടങ്ങിയ ഏര്യാ നേതാക്കൾ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *