Breaking News

‘സപ്ത’ കോവിഡ് വാർഡിലെ രോഗികൾക്കായി തിരിച്ചറിയൽ ടാഗുകൾ വാങ്ങി നൽകി

തിരുവനന്തപുരം: ആശുപത്രികളിലെ കോവിഡ് വാർഡിലെത്തുന്ന രോഗികൾക്ക് വേണ്ടുന്ന പ്രധാന ഉപകരണമാണ് തിരിച്ചറിയൽ ടാഗുകൾ. കോവിഡ് മഹാമാരി പടർന്നു പിടിച്ചതിനെ തുടർന്ന് പല ആശുപത്രികളിലും ഈ ടാഗുകൾക്ക് ദൗർലഭ്യം അനുഭവപ്പെട്ടു തുടങ്ങി. ഇത് തിരിച്ചറിഞ്ഞ ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ ‘സപ്ത’ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് വാർഡുകളിലേയ്ക്കായി 1000 ടാഗുകൾ വാങ്ങി നൽകി.

സപ്ത യുടെ ചെയർമാൻ അശോക് കുമാർ അഡിഷണൽ ആർ.എം.ഒ ഡോ.എസ്.സജിതക്ക് ടാഗുകൾ കൈമാറി ട്രഷർ സുജിത് രാജ് വൈസ് പ്രസിഡന്റ് അരുൺ.എസ്.ആർ അംഗങ്ങളായ അഭിലാഷ് കൃഷ്ണൻ, ഗിരീഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *