Breaking News

ജി7 ഉച്ചകോടിക്കു തുടക്കം; പാവപ്പെട്ട രാജ്യങ്ങൾക്ക് 100 കോടി വാക്സിൻ നൽകാൻ ധാരയാകും

പാവപ്പെട്ട രാജ്യങ്ങൾക്കു 100 കോടി ഡോസ് വാക്സിൻ നൽകാനുള്ള പദ്ധതിക്ക് ജി7 ഉച്ചകോടിയിൽ ഇന്നു ധാരണയായേക്കും. ഇതിൽ പകുതി യുഎസ് നൽകും. യുകെ 10 കോടി വാക്സിൻ നൽകും. 10 കോടി വാക്സിൻ സംഭാവന ചെയ്യുമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും സൂചിപ്പിച്ചിട്ടുണ്ട്.

മുൻനിര വ്യാവസായിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടി ഇന്നലെയാണു യുകെയിൽ ആരംഭിച്ചത്. യുഎസ്, യുകെ, ഫ്രാൻസ്, കാനഡ, ജർമനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങളാണ് അംഗങ്ങൾ. കൊവിഡ് മഹാമാരി ആരംഭിച്ചശേഷം ജി 7 നേതാക്കൾ നേരിൽ ഒത്തുചേരുന്നത് ആദ്യമാണ്. കൊവിഡ് മൂലം കഴിഞ്ഞ വർഷം ഉച്ചകോടി നടന്നില്ല.

ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കു ഉണർവേകാനുള്ള നടപടികളാണ് ഇത്തവണ ഉച്ചകോടി പ്രധാനമായി ചർച്ച ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *