Breaking News

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി റെഡ്‌ക്രോസ് സൊസൈറ്റി 

നെടുമങ്ങാട്: കോവിഡ് വ്യാപനകാലത്ത് ശ്രദ്ദേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി റെഡ്‌ക്രോസ് സൊസൈറ്റി നെടുമങ്ങാട് താലൂക്ക് സമിതി മാതൃകയാകുന്നു. അതിഥിതൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍
ഭക്ഷണവും കോവിഡ് പ്രതിരോധ ഉപകരണങ്ങളും വിതരണം ചെയ്തും, നെടുമങ്ങാട് ജില്ലാ ആശുപത്രി ജീവനക്കാര്‍ക്ക് ഐസൊലേഷന്‍ ഗൗണുകള്‍, സര്‍ജിക്കല്‍ മാസ്‌കുകള്‍ എന്നിവ വിതരണം ചെയ്തും താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ റെഡ്ക്രോസിന്റെ പ്രവര്‍ത്തനം സജീവമാണ് കൂടാതെ രക്തദാന ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. പരിപാടികള്‍ നെടുമങ്ങാട് തഹസില്‍ദാര്‍ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് ബ്രാഞ്ച് ചെയര്‍മാന്‍ ശശിധരന്‍പിള്ള, വിജയകുമാര്‍, സെക്രട്ടറി പുലിപ്പാറ മണികണ്ഠന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *