Breaking News

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു; പമ്പുകൾക്കു മുന്നിൽ കോൺഗ്രസ് പ്രതിഷേധം

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിനും ലിറ്ററിനും 29 പൈസ വീതമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് 97.85 രൂപയാണ് പെട്രോളിന് വില. ഡീസലിന് 93.19 രൂപയും.കൊച്ചിയില്‍ പെട്രോളിന് 95.96 രൂപയും ഡീസലിന് 91.43 രൂപയുമാണ് വിലഈ മാസം ആറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.

അതേസമയം ഇന്ന് ഇന്ധനവില വർധനയ്ക്കെതിരേ കെ.പി.സി.സി.യുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. എം.പി.മാർ എം.എൽ.എ.മാർ, ഉന്നത നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *