Breaking News

പണം വിട്ടുകിട്ടാൻ കൂടുതൽ രേഖകളുമായി ധർമരാജൻ പുതിയ ഹർജി സമർപ്പിച്ചു

കൊച്ചി: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ ആവശ്യപ്പെട്ട് പരാതിക്കാരനായ ധർമ്മരാജൻ പുതിയ ഹർജി നൽകി. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണവും കാറും വിട്ടുകിട്ടാൻ ധർമരാജൻ ഇരിങ്ങാലക്കുട കോടതിയിലാണ് പുതിയ ഹർജി സമർപ്പിച്ചത്. കഴിഞ്ഞ ദിവസം ധർമരാജൻ സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു.

മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കൂടുതൽ രേഖകൾ ഹാജരാക്കി ധർമരാജനും സുനിൽ നയിക്കും ഷംജീറും വെവ്വേറെ ഹർജികൾ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് ഇപ്പോൾ കൂടുതൽ രേഖകൾ ഉൾപ്പെടെ ധർമരാജൻ പുതിയ ഹർജി സമർപ്പിച്ചിരിക്കുന്നത്. കവർച്ച ചെയ്യപ്പെട്ട പണം ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നും തിരികെ വേണമെന്നുമാണ് ധർമ്മരാജൻ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

എറണാകുളത്ത് ബിസിനസ് ആവശ്യത്തിനായാണ് പണം കൊണ്ടുപോയത്. ഇതിനിടയിലാണ് കവർച്ച നടന്നതെന്നും ഹർജിയിൽ പറയുന്നു. പ്രതികളിൽ നിന്നും പിടിച്ചെടുത്ത ഒന്നേകാൽ കോടിയോളം രൂപ മടക്കി നൽകണമെന്നതാണ് ധർമ്മരാജന്റെ ആവശ്യം. ഇത് അന്വേഷണസംഘത്തിന് കനത്ത തിരിച്ചടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *