Breaking News

കനത്ത മഴ; മുംബൈയിൽ കെട്ടിടം തകർന്ന് വീണ് 9 മരണം

ശക്തമായ മഴയിൽ കെട്ടിടം തകർന്ന് വീണ് മുംബൈയിൽ ഒമ്പത് പേർ മരിച്ചു. മലാഡിന് സമീപം പന്ത്രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. ഇരുനില കെട്ടിടം നിലംപതിക്കുകയായിരുന്നു. എട്ടുപേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതലാളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ മറ്റൊരു മൂന്നുനില കെട്ടിടവും രാത്രിയോടെ തകര്‍ന്നുവീണിരുന്നു. ഇവിടെനിന്ന് ആളുകളെ പരുക്കുകളോടെ രക്ഷപെടുത്തി. അതേസമയം, മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്

Leave a Reply

Your email address will not be published. Required fields are marked *