Breaking News

നെടുമങ്ങാട് ബി.ജെ.പി പ്രതിഷേധ ധർണ്ണ നടത്തി

നെടുമങ്ങാട്: ബി.ജെ.പിക്കും പാർട്ടി നേതാക്കൾക്കുമെതിരെ സർക്കാരും മാധ്യമങ്ങളും നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ നെടുമങ്ങാട് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ ധർണ്ണ നടത്തി. നെടുമങ്ങാട് കച്ചേരി നടയിൽ നടന്ന ധർണ്ണ സംസ്ഥാന കൗൺസിൽ അംഗം പൂവത്തൂർ ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി കെ.ഉദയകുമാർ അദ്ധ്യക്ഷനായി. യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ അനുരാജ്, ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം ബൈജു, മണ്ഡലം വൈസ് പ്രസിഡന്റ് പരിയാരം സജു, മണ്ഡലം ട്രഷറർ പ്രകാശ് എന്നിവർ സംസാരിച്ചു.

നെടുമങ്ങാട് മുനിസിപ്പൽ ഓഫീസിനു മുന്നിൽ ബി.ജെ.പി കൗൺസിലർമാർ നടത്തിയ ധർണ്ണ ജില്ലാ സഹകരണ സെൽ കൺവീനർ പുലിപ്പാറ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സുമയ്യാ മനോജ്, വിനോദിനി, കൗൺസിൽ അംഗങ്ങളായ താരാ ജയകുമാർ, സംഗീതാ രാജേഷ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *