Breaking News

പരിസ്ഥിതി ദിനം: കേരള ഫയർ ഫോഴ്‌സും സിവിൽ ഡിഫെൻസും ചേർന്ന് 101 വൃക്ഷതൈകൾ നട്ടു

പാറശ്ശാല: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസും, സിവിൽ ഡിഫെൻസും ചേർന്ന് വിവിധ സ്ഥലങ്ങളിലായി 101 വൃക്ഷതൈകൾ നട്ടു. നന്മമരം എന്ന ഈ പേര് നൽകിയിരിക്കുന്ന ഈ ചടങ്ങു ഉദ്ഘാടനം ബഹുമാനപെട്ട പാറശ്ശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുസ്മിത നിർവഹിച്ചു. കുന്നതുകാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി കുമാർ, കരുമാനൂർ വാർഡ് മെമ്പർ അനിതാ റാണി, മാരായമുട്ടം വാർഡ് മെമ്പർ വിമല, പരശുവയ്ക്കൽ വാർഡ് മെമ്പർ ജയകുമാർ, എൻ.എസ്.എസ്. എച്ച്.എസ്.എസ് പ്രിൻസിപ്പൽ റെവ ഫാദർ പോൾരാജ് എന്നിവർ സന്നിഹിതരായി സ്റ്റേഷൻ ഓഫീസർ കെ.വി.സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.ബി.പ്രേംകുമാർ (സ്റ്റേറ്റ് സിവിൽ ഡിഫെൻസ് കോ ഓർഡിനേറ്റർ), സിവിൽ ഡിഫെൻസ് പാറശ്ശാല യൂണിറ്റ് കോ ഓർഡിനേറ്റർ എസ്.സുമേഷ് ലാൽ, സിവിൽ ഡിഫെൻസ് പാറശ്ശാല യൂണിറ്റ് പോസ്റ്റ് വാർഡൻ നിനൂ ഡൊമിനിക്, പാറശ്ശാല യൂണിറ്റിലെ സിവിൽ ഡിഫെൻസ് അംഗങ്ങൾ എന്നിവർ നിലയപരിധിയിലെ വിവിധ സ്ഥലങ്ങളിൽ പങ്കെടുത്ത് വൃക്ഷതൈകൾ നട്ടു .

Leave a Reply

Your email address will not be published. Required fields are marked *