Breaking News

കാഴ്ചപരിമിതരുടെ വിദ്യാലയത്തിൽ പ്രവേശനം ആരംഭിച്ചു

കാസർഗോഡ്: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കാസർകോട് വിദ്യാനഗറിൽ പ്രവർത്തിക്കുന്ന കാഴ്ച പരിമിതരുടെ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. 40 ശതമാനമെങ്കിലും കാഴ്ചക്കുറവ് ഉള്ളവർക്കും പൂർണമായി കാഴ്ച ഇല്ലാത്തവർക്കുമാണ് പ്രവേശനം. അക്കാദമിക വിഷയങ്ങൾക്ക് പുറമെ, ബ്രയിൽ എഴുത്ത്, സ്വതന്ത്ര സഞ്ചാര പരിശീലനം, സംഗീതം, ഉപകരണ സംഗീതം, ക്രാഫ്റ്റ്, കായിക വിദ്യാഭ്യാസം, കമ്പ്യൂട്ടർ പരിശീലനം എന്നിവ കൂടി ഉൾപ്പെട്ട വിദ്യാഭ്യാസ പദ്ധതിയാണ് ഇവിടെയുള്ളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യവും ലഭിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 9846162180, 6282498084. ഇ-മെയിൽ: gbs.kasaragod@gmail.com

Leave a Reply

Your email address will not be published. Required fields are marked *