Breaking News

കരുമാടിയിൽ എക്സൈസ് റെയ്ഡ്; വ്യാജചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

ആലപ്പുഴ: തകഴി കരുമാടിയിൽ എക്സൈസ് അധികൃതർ നടത്തിയ റെയിഡിൽ വ്യാജചാരായവും കോടയും മറ്റു വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.ബിനേഷിന്റെ നേതൃത്വത്തിൽ തകഴി സ്വദേശി അനിൽകുമാറിൻ്റെ പുരയിടത്തിൽ നടത്തിയ പരിശോധനയിലാണ് 35 ലിറ്റർ വാറ്റുചാരായവും 1035 ലിറ്റർ കോടയും മറ്റു വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. പ്രിവന്റീവ് ഓഫീസർ കെ.ജയകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺകുമാർ,നിജോമോൻ ജോസഫ്, എച്ച്.മുസ്തഫ, എൻ.പി.അരുൺ, എക്സൈസ് ഡ്രൈവർ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Leave a Reply

Your email address will not be published. Required fields are marked *