Breaking News

ഹിന്ദുവായ ഒരാൾ തന്നെ അഭിനയിക്കണം; സീതയാകാൻ കരീന 12 കോടി ആവശ്യപ്പെട്ടതിന് പിന്നാലെ നടിക്ക് എതിരെ സൈബർ ആക്രമണം

ബോളിവുഡ് താരസുന്ദരിമാരില്‍ താരമൂല്യം കൂടിയ നായികമാരില്‍ ഒരാളാണ് കരീന കപൂര്‍. ഈയിടെ പുതിയൊരു ചിത്രത്തിൽ സീതയായി വേഷമിടാൻ കരീന കപൂര്‍ 12 കോടി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബോളിവുഡ് ഹംഗാമയാണ് ഇതേകുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇത്രയും പ്രതിഫലം നല്‍കുക ബുദ്ധിമുട്ടായതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ മറ്റൊരു യുവനടിയെ സമീപിച്ചതായാണ് വിവരം. അതേസമയം ഈ വാര്‍ത്ത പുറത്തുവന്നതിന് സോഷ്യല്‍ മീഡിയയില്‍ കരീനയ്ക്കെതിരെ സൈബർ ആക്രമണം ഉയരുകയാണ്.

മാതാ സീതയുടെ റോളില്‍ കരീന അഭിനയിക്കുന്നത് ശരിയാകില്ലെന്നാണ് പലരും പറയുന്നത്. കരീനയ്ക്ക് ഇപ്പോള്‍ കുറച്ച് പ്രായം കൂടിയ ലുക്കാണെന്നും ഇവര്‍ പറയുന്നു. ഹിന്ദുവായ ഒരാള്‍ തന്നെ സീതയുടെ റോള്‍ അവതരിപ്പിക്കണമെന്നാണ് ചിലർ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *