Breaking News

ഭരണപരിഷ്‌കാര കമ്മീഷന്റെ ചെലവ് 10 കോടി 79 ലക്ഷം രൂപ; ശുപാർശകൾ ഒന്ന് പോലും നടപ്പാക്കിയില്ല

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വി.എസ് അച്യുതാനന്ദൻ അധ്യക്ഷനായി രൂപീകരിച്ച ഭരണപരിഷ്‌കാര കമ്മീഷന്റെ ആകെ ചിലവ് 10 കോടി 79 ലക്ഷം രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി.സി വിഷ്ണുനാഥ് എം.എല്‍.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. കമ്മീഷന്‍ സമര്‍പ്പിച്ചത് 13 റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒന്നുപോലും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല എന്നും മറുപടിയില്‍ പറയുന്നു.

കമ്മീഷന്റെ ആകെ ചിലവ് 10,79,29,050 രൂപയാണ്. കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി സമയബന്ധിതമായി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ സമിതി രൂപീകരിച്ചതായും സമിതി റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിജിലന്‍സ് പരിഷ്‌കാരം സംബന്ധിച്ച് 2017ലാണ് കമ്മീഷന്‍ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2018ല്‍ രണ്ട് റിപ്പോര്‍ട്ടുകളും 2019ല്‍ ഒരു റിപ്പോര്‍ട്ടും 2020ല്‍ നാല് റിപ്പോര്‍ട്ടുകളും 2021ല്‍ അഞ്ച് റിപ്പോര്‍ട്ടുകളുമാണ് കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുള്ളത്. 2021 ഏപ്രില്‍ 21നാണ് കമ്മീഷന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *