Breaking News

ജനമൈത്രി റസിഡന്റ്സ് അസോസിയേഷൻ പഠനോപകരണങ്ങളും ഭക്ഷ്യകിറ്റും വിതരണം ചെയ്തു

വെള്ളനാട്: ജനമൈത്രി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്ക് പഠനക്കിറ്റും ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വ്യക്ഷതൈകളും നട്ടു. വെള്ളനാട് ബ്ലോക്ക്‌ സ്ഥിരംസമിതി അധ്യക്ഷൻ പി.കമലരാജ് ഭക്ഷ്യക്കിറ്റ് വിതരണവും ഗ്രാമ പഞ്ചായത്ത്‌ അംഗം എസ്.ബി.മെർലിൻ പഠനക്കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ജെ.കുമാരദാസ് അധ്യക്ഷനായി. സെക്രട്ടറി എൻ.രവീന്ദ്രൻ, ജോയിന്റ് സെക്രട്ടറി കെ.അഭിലാഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *