Breaking News

നൂറ്റിയൊന്ന് തുളസി തൈകൾ നട്ട് വെളിയന്നൂർ പി.എസ്.എൻ.എം യു.പി സ്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു

വെള്ളനാട്: നൂറ്റിയൊന്ന് തുളസി തൈകൾ നട്ട് വെളിയന്നൂർ പി.എസ്.എൻ.എം യു.പി സ്കൂളിലെ സംസ്കൃത ക്ലബ്ബ് അംഗങ്ങൾ പരിസ്ഥിതിദിനം ആചരിച്ചു. സ്കൂളിലും വീടുകളിലുമായി
‘മമ തുളസീ’ എന്ന പേരിൽ അധ്യാപകരും കുട്ടികളും ചേർന്ന് 101 തുളസിതൈകൾ നട്ടാണ് ദിനാചരണം നടത്തിയത്. പ്രഥമാധ്യാപിക ജി.ആർ.ശ്രീലേഖ, സംസ്കൃത അധ്യാപകൻ എം.എം.ആദർശ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *