Breaking News

ദീപിക-രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ എം.ജെ. ശ്രീജിത്ത് അന്തരിച്ചു

തിരുവനന്തപുരം: ദീപിക -രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റിലെ റിപ്പോര്‍ട്ടര്‍ എം.ജെ ശ്രീജിത്ത് (36) അന്തരിച്ചു. ബ്രയിൻ ട്യൂമർ രോഗബാധയെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് (3-ന്) ഉച്ചയോടെ സഹോദരിയുടെ വെള്ളനാട്ടുള്ള വസതിയിലായിരുന്നു അന്ത്യം. തലസ്ഥാന നഗരിയിലെ വാര്‍ത്താ സ്പന്ദനങ്ങളിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചുവച്ച കര്‍മോത്സുകനായ മാധ്യമപ്രവര്‍ത്തകനായിരുന്നു ശ്രീജിത്ത്. ശ്രീജിത്തിന്റെ നിരവധി രാഷ്ട്രീയ റിപ്പോര്‍ട്ടുകളും പോലീസ് സ്‌റ്റോറികളും ഏറെശ്രദ്ധ നേടിയിരുന്നു. മീനാങ്കല്‍ പാറമുക്ക് നിഷാ കോട്ടേജില്‍ പരേതരായ മോഹനകുമാറിന്റെയും ജയകുമാരിയുടേയും മകനാണ്. ഭാര്യ: അഖില. ഏകമകള്‍ ഋതിക. സഹോദരങ്ങള്‍: നിഷ, ശ്രുതി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കാമറാമാന്‍ അയ്യപ്പന്‍ ഭാര്യാപിതാവാണ്.

Leave a Reply

Your email address will not be published. Required fields are marked *