Breaking News

എന്നെ കാണുമ്പോള്‍ വികാരങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം, ആക്രമണം ഉണ്ടായാല്‍ അപ്പോള്‍ പ്രതികരിക്കും കൊട്ടിഘോഷിച്ച് നടക്കില്ല: ശ്വേത മേനോന്‍

സ്ത്രീകള്‍ക്ക് നേരെ സിനിമാ മേഖലയിലും ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് നടി ശ്വേത മേനോന്‍. പക്ഷെ തനിക്ക് നേരെ ഇതുവരെ അത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും തന്നെ ആരും ഉപദ്രവിച്ചിട്ടുമില്ലെന്നും ശ്വേത റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തനിക്ക് എതിരെ എന്തെങ്കിലും രീതിയിലുള്ള അനീതിയുണ്ടായാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കും. വെറുതെ കൊട്ടിഘോഷിക്കുന്ന ആളല്ല താന്‍. ആരുടെയെങ്കിലും പെരുമാറ്റത്തില്‍ പ്രശ്‌നം തോന്നിയാല്‍ അപ്പോള്‍ തന്നെ പറയും. പിന്നെ പറയുന്നതില്‍ കാര്യമില്ല.

എല്ലാ സിനിമ മേഖലയിലും താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആള്‍ക്കാര്‍ക്കിടയില്‍ തന്നെ കാണുമ്പോള്‍ എന്തെങ്കിലും വികാരങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. പക്ഷെ ഇതുവരെ തനിക്ക് നേരെ അത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. തന്നെ ആരും ഉപദ്രവിച്ചിട്ടുമില്ല. സിനിമാ സെറ്റുകളിലും അത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും ശ്വേത പറയുന്നു.

സിനിമയിലും മറ്റ് എല്ലാ മേഖലകളിലും ഇത്തരം പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്നുണ്ട്. നമ്മള്‍ തന്നെ നമ്മളെ സംരക്ഷിച്ചില്ലെങ്കില്‍ ആരും വരില്ല രക്ഷിക്കാന്‍ എന്നാണ് തനിക്ക് തോന്നുന്നത്. ഷൂട്ടിംഗ് കഴിഞ്ഞാല്‍ തന്നെ ആരും കാണാറില്ല, അതാകാം ഒരു പരിധി വരെ തനിക്ക് നേരെ ഇത്തരം പ്രശ്നങ്ങള്‍ ഒന്നുമില്ലാത്തതിന് കാരണമെന്നും ശ്വേത വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *