Breaking News

‘ലോക്ഡൗണ്‍ ആയത് നന്നായി, ആര്‍ക്കും നേരിട്ട് വന്നു എന്നെ തല്ലാന്‍ പറ്റില്ലല്ലോ’; പ്രേക്ഷകരുടെ വെറുപ്പിനെ കുറിച്ച് നടി പൂജിത

തന്റെ കഥാപാത്രത്തോടുള്ള പ്രേക്ഷകരുടെ വെറുപ്പിനെ കുറിച്ച് നടി പൂജിത മേനോന്‍. പ്രേക്ഷകരുടെ വെറുപ്പ് തന്റെ അഭിനയത്തിനുള്ള അംഗീകാരമായാണ് കാണുന്നതെന്ന് പൂജിത പറയുന്നത്. ‘എന്റെ കുട്ടികളുടെ അച്ഛന്‍’ എന്ന പരമ്പരയില്‍ സംഗീത എന്ന നെഗറ്റീവ് കഥാപാത്രമായാണ് പൂജിത വേഷമിടുന്നത്.

സംഗീതക്ക് ഒരു തല്ലു കിട്ടണം തുടങ്ങിയ കമന്റുകള്‍ ഓണ്‍ലൈനില്‍ കാണുമ്പോള്‍ അതിന്റെ ഒക്കെ നല്ല വശമാണ് താന്‍ നോക്കുന്നത് എന്നും പൂജിത ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ കമന്റുകള്‍ ഒക്കെ സൂചിപ്പിക്കുന്നത് തന്റെ റോള്‍ താന്‍ നന്നായി കൈകാര്യം ചെയ്തു എന്നാണല്ലോ.

എന്തായാലും ലോക്ഡൗണ്‍ ആയത് നന്നായി, അതുകൊണ്ട് ആര്‍ക്കും നേരിട്ട് വന്നു എന്നെ തല്ലാന്‍ പറ്റില്ലല്ലോ എന്ന് പൂജിത പറയുന്നു. സീരിയല്‍ ചെയ്യാന്‍ ഒരുപാട് അവസരങ്ങള്‍ വന്നെങ്കിലും സിനിമ ചെയ്യണമെന്ന താല്‍പര്യമുള്ളതിനാല്‍ അതൊന്നും ഏറ്റെടുത്തില്ല.

സംഗീത എന്ന കഥാപാത്രം അത്ര തീവ്രമായത് കൊണ്ട് പല രാത്രികളും താന്‍ ഉറക്കം പോലുമില്ലാതെ അതിനെ കുറിച്ച് തന്നെ ആലോചിച്ചിരിക്കും. സിനിമയേക്കാള്‍ കൂടുതല്‍ പ്രേക്ഷകര്‍ സീരിയലുമായി കൂടുതല്‍ ഇഴുകിച്ചേരുന്നു എന്നും പൂജിത പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *