Breaking News

ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും; വെബ് സീരിസിലെ തമിഴ് പുലി വേഷം; നടി സാമന്തയ്‌ക്കെതിരെ പ്രതിഷേധം

തമിഴ് പുലിയായി വേഷമിട്ടതിന് നടി സാമന്തയ്‌ക്കെതിരെ പ്രതിഷേധവുമായി തമിഴ് സംഘടനകള്‍. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ഫാമിലി മാന്‍ 2 സീരിസില്‍ അഭിനയിച്ചതിനെതിരെയാണ് പ്രതിഷേധം.

സംഘടനയെ തീവ്രവാദ സംഘടനയായിട്ടാണ് അവതരിപ്പിക്കുന്നതെന്നും തമിഴരെ അപമാനിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് സാമന്ത മാപ്പ് പറയണമെന്നുമാണ് വിമർശകർ പറയുന്നത്.

തമിഴ് സംവിധായകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സീമാനാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. വെബ് സീരീസ് പുറത്തിറങ്ങിയാല്‍ സാമന്തയും അണിയറ പ്രവര്‍ത്തകരും ആമസോണും അതിന്റെ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് സീമാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *