Breaking News

ആരോഗ്യവകുപ്പ് വീണാ ജോർജിന്; കെഎന്‍ ബാലഗോപാല്‍ ധനമന്ത്രി, പി രാജീവ് വ്യവസായം, വകുപ്പ് വിഭജന ചര്‍ച്ചകൾ പൂർത്തിയായി

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനായത്. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും.

ധനവകുപ്പ് കെഎന്‍ ബാലഗോപാല്‍, വ്യവസായം പി രാജീവ്, എക്‌സൈസ് വിഎന്‍ വാസവന്‍ സഹകരണം, രജിസ്ട്രേഷൻ, പി.എ.മുഹമ്മദ് റിയാസ് – പൊതുമരാമത്ത്, ടൂറിസം, അഹമ്മദ് ദേവർകോവിൽ – തുറമുഖം ലഭിക്കും. എംവി ഗോവിന്ദന്‍ തദ്ദേശ സ്വയം ഭരണം, വീണ ജോര്‍ജ് ആരോഗ്യം, വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസം, തൊഴില്‍, കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം വി അബ്ദുറഹിമാന്‍ ന്യൂനപക്ഷക്ഷേമവകുപ്പ് പ്രവാസികാര്യം, ആര്‍ ബിന്ദു ഉന്നത വിദ്യാഭ്യാസം, സജി ചെറിയാൻ ഫിഷറീസ്​, സാംസ്​കാരികം എന്നിങ്ങനെ വകുപ്പുകള്‍ നല്‍കാനാണ് തീരുമാനമായതെന്നാണ് റിപ്പോര്‍ട്ടുകള്‍

ഘടകകക്ഷികളു​ടെ മന്ത്രിസ്ഥാനങ്ങളിലും ധാരണയായിട്ടുണ്ട്​. കെ രാജന്‍ റവന്യു വകുപ്പ്, ജെ.ചിഞ്ചുറാണി– ക്ഷീരവകുപ്പ്, മൃഗസംരക്ഷണം, പി പ്രസാദിന് കൃഷിവകുപ്പ്, ജി ആര്‍ അനില്‍ ഭക്ഷ്യമന്ത്രി എന്നിങ്ങനെയാണ് സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍.

ജെ.ഡി.എസിന്‍റെ കെ.കൃഷ്​ണൻകുട്ടിക്ക്​ വൈദ്യുതി വകുപ്പിന്‍റെ ചുമതല നൽകി. ഐ.എൻ.എല്ലിന്‍റെ അഹമ്മദ്​ ദേവർകോവിലിന്​ തുറമുഖ വകുപ്പിന്‍റെ ചുമതലയാണ്​ നൽകിയിരിക്കുന്നത്​. കേരള കോൺഗ്രസ്​(എം)ലെ റോഷി അഗസ്റ്റിനായിരിക്കും ജലവിഭവ വകുപ്പ്​ മന്ത്രി. ആന്‍റണി രാജുവിന്​ ഗതാഗത വകുപ്പിന്‍റെ ചുമതല നൽകി. വനം വകുപ്പ് എ.കെ ശശീന്ദ്രന്

Leave a Reply

Your email address will not be published. Required fields are marked *