Breaking News

ഫെഡറല്‍ ബാങ്ക് ആലപ്പുഴ ശാഖ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

ആലപ്പുഴ : ഫെഡറല്‍ ബാങ്ക് ആലപ്പുഴ ശാഖ പാലസ് ബ്രിഡ്ജിനു സമീപം എം.ഓ വാര്‍ഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. നവീകരിച്ച ശാഖയില്‍ ഉപഭോക്താക്കള്‍ക്കു പ്രൈയോരിറ്റി ലോഞ്ച്, സേഫ് ഡെപ്പോസിറ്റ് ലോക്കറുകള്‍,സ്വയം സേവന കിയോസ്കുകളും എടിഎം -സിഡിഎം സംവിധാനവും ഉള്‍പ്പെടുന്ന ഫെഡ് ഇ-സ്റ്റുഡിയോയും ഒരുക്കിയിട്ടുണ്ട്.

കോവിഡ് 19 പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ആലപ്പുഴ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ സൗമ്യ രാജ് പുതുക്കിയ ശാഖ ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ്റും (II) ആലപ്പുഴ റീജിയണല്‍ ഹെഡുമായ ബെറ്റി വര്‍ഗീസ് ഫെഡ് ഇ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ്റും (II) ആലപ്പുഴ ബ്രാഞ്ച് ഹെഡുമായ ആനന്ദകുമാര്‍ ടി പ്രൈയോരിറ്റി ലോഞ്ച് ഉദ്ഘാടനം ചെയ്തു.ഫെഡറല്‍ ബാങ്ക് ജീവനക്കാരും , ഉപഭോക്താക്കളും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *