Breaking News

ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് ഫൈ നിയോബാങ്ക് സേവനം അവതരിപ്പിച്ചു

കൊച്ചി:  ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് ഫൈ ഇന്‍സ്റ്റന്‍റ് സേവിങ്സ് അക്കൗണ്ട് ഉള്‍പ്പടെയുള്ള നിയോബാങ്ക് സേവനം സേവനം അവതരിപ്പിച്ചു. മൂന്ന് മിനിറ്റകം ഡെബിറ്റ് കാര്‍ഡ് ഉള്‍പ്പെടുന്ന സേവിങ്സ് അക്കൗണ്ട് തുറക്കാനുള്ള സംവിധാനമാണ് മാസവരുമാനക്കാരായ യുവാക്കള്ക്കായി ഫെഡറല്‍ ബാങ്കിന്‍റെ സഹായത്തോടെ ഫൈ ഒരുക്കിയിട്ടുള്ളത്. ശമ്പളക്കാരായ യുവാക്കള്‍ക്ക് പണം ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യാനും ചെലവഴിക്കാനും നിക്ഷേപിക്കാനും സഹായം നല്‍കുന്ന ഫിന്‍ടെക്ക് സംരഭമാണ് ബംഗളുരു ആസ്ഥാനമായ ഫൈ. യുവ പ്രൊഫഷനലുകളെയാണ് ഫൈ ആപ്പ് പ്രധാനമായും ലക്ഷ്യമിടുന്നത്.

മുന്‍ ഗൂഗ്ള്‍ ജീവനക്കാരും ജിപേ വികസിപ്പിക്കുന്നതില്‍ പങ്കാളികളുമായ സുജിത് നാരായണന്‍, സുമിത് ഗ്വലാനി എന്നിവര്‍ ചേര്‍ന്ന് 2019ലാണ് ഫൈ ആരംഭിച്ചത്. ബാങ്കുകളുമായി പങ്കാളിത്തമുള്ള സുരക്ഷിതമായ ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്ഫോമാണ് ഫൈ ആപ്പ്. ആകര്‍ഷകവും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ളതും സുതാര്യവുമായ ഡിജിറ്റല്‍ ബാങ്കിങ് ഫൈ സാധ്യമാക്കുന്നു. പുതിയ കാല സേവിങ്സ് അക്കൗണ്ട്, മണി മാനേജ്മെന്‍റ് ഫീച്ചറുകള്‍ എന്നിവ വഴി ഉപഭോക്താക്കളെ പണം കാര്യക്ഷമമായി ഉപയോഗിക്കാനും സമ്പാദിക്കാനും ഫൈ സഹായിക്കുന്നു. ഡിജിറ്റല്‍ പേമെന്‍റ്സിനു പുറമെ ഇന്‍ഷുറന്‍സ്, വായ്പകള്‍, നിക്ഷേപ അവസരങ്ങള്‍ എന്നീ സേവനങ്ങള്‍ എത്തിക്കുന്നതിലും ഫൈ ഉപഭോക്താക്കളെ സഹായിക്കുന്നു.

‘ഡിജിറ്റല്‍ ഫസ്റ്റ് ആയ യുവജനങ്ങള്‍ പണം വിനിമയ നടത്തുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന രീതികള്‍ പുതിയൊരു അനുഭവമാക്കി മാറ്റുന്ന സംവിധാനം അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. അവരുടെ ധനവിനിമയ അഭിലാഷങ്ങള്‍ക്കൊപ്പം ചേരുകയും ഇടപാടുകള്‍ ലളിതമാക്കുകയും ചെയ്യാനാണ് ഫൈ ലക്ഷ്യമിടുന്നത്,’ ഫൈ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സഹസ്ഥാപകനുമായ സുജിത് നാരായണന്‍ പറഞ്ഞു.

ഈ അതിനൂതനമായ നിയോബാങ്കിന്‍റെ ഏക ബാങ്കിങ് പങ്കാളി ആയതില്‍ സന്തോഷമുണ്ടെന്ന് ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡറക്ടറും ചീഫ് ഓപറേറ്റിങ് ഓഫീസറും ബിസിനസ് ഹെഡ് (റീട്ടെയ്ല്‍) ആയ ശാലിനി വാര്യര്‍ പറഞ്ഞു. ‘ഇരു സ്ഥാപനങ്ങളുടേയും ഏറ്റവും മികച്ച സേവനങ്ങള്‍ ഒന്നിപ്പിക്കുന്നതാണ് ഈ സംവിധാനം. ഫെഡറല്‍ ബാങ്കിന്‍റെ സ്ഥിരതയും സുരക്ഷിതത്വവും സാങ്കേതികത്തികവും ഫൈ ആപ്പിന്‍റെ ഉപയോഗ ലാളിത്യവും കൂടി ചേരുമ്പോള്‍ മികച്ച ഉപഭോക്തൃ അനുഭവം സാധ്യമാകുന്നു. യുവജനങ്ങള്‍ ഈ സവിശേഷ ഡിജിറ്റല്‍ അനുഭവം ഇരുകയ്യുനീട്ടി സ്വീകരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്’- ശാലിനി വാര്യര്‍ പറഞ്ഞു.

ഫൈ നിയോബാങ്കിലെ സവിശേഷ ഫീച്ചറുകള്‍:

  • ആസ്ക്ഫൈ: ഫിനാന്‍സ് സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടിയും അറിയിപ്പുകളും റിമൈന്‍ഡറുകളും നല്‍കുന്ന ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍റ്. പണ ഇടപാടുകളും നട ത്താം.
  • ഫിറ്റ് റൂള്‍സ്:  ഉപയോക്താവിന്‍റെ താല്‍പര്യങ്ങളും മറ്റു സംഭവ വികാസങ്ങളും വിശകലനം ചെയ്ത് ഓട്ടോമാറ്റിക് ആയി സേവ്, പേ, റിമൈന്‍ഡറുകള്‍ എന്നിവ സെറ്റ് ചെയ്യുന്നു.
  • സ്റ്റാഷ്:  ഉയര്‍ന്ന പലിശനിരക്ക് നല്‍കുന്ന, ഉപഭോക്താവിന് ഏതും സമയത്തും പിന്‍വലിക്കാവുന്ന ലളിതമായ നിക്ഷേപ ഉല്‍പ്പന്നം. സാധാരണ നിയന്ത്രണങ്ങളൊന്നുമില്ലാതെ ആര്‍ഡിയും എഫ്ഡിയും യോജിപ്പിച്ചത്.
  •  പേ പ്രോട്ടോകോള്‍: യൂപിഐ, നെഫ്ട്, ഐ എം പി സ് , ഐ എഫ് എസ് കോഡുകള്‍ മുതലായവയുടെ കൃത്യമായ തിരഞ്ഞെടുപ്പ് നടത്താനുള്ള  സംവിധാനം
  •  മണിപ്ളാന്‍റ്: മെച്ചപ്പെട്ട ധനകാര്യ ശീലങ്ങള്‍ക്കും റിവാര്‍ഡുകള്‍ക്കായി ഒരു സംവിധാനം
  • സ്മാര്‍ട് സ്റ്റേറ്റ്മെന്‍റ്: ഉപഭോക്താവിന്‍റെ പണം ഉപയോഗത്തിന്‍റെ ലളിതമായ വിഷ്വല്‍ സ്റ്റേറ്റ്മെന്‍റ്.

Leave a Reply

Your email address will not be published. Required fields are marked *