Breaking News

ഒടിടി പ്ലാറ്റ്ഫോമുകളിൽ സ്ക്രീനിങ് ആവശ്യമാണെന്ന് സുപ്രിംകോടതി

ആമസോൺ പ്രൈം, നെറ്റ് ഫ്ലിക്സ് തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ സ്ക്രീനിങ് ആവശ്യമാണെന്ന് സുപ്രിംകോടതി. താണ്ഡവ് വെബ്സീരിസുമായി ബന്ധപ്പെട്ട മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ സുപ്രധാന പരാമർശം. ആമസോൺ പ്രൈം വാണിജ്യ വിഭാഗം മേധാവി അപർണ...

ആർസിബിയിൽ ടീം ഉടമകളുമായി താരങ്ങൾക്ക് വൈകാരിക ബന്ധമില്ല: ഷെയിൻ വാട്സൺ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം ഉടമകളുമായി താരങ്ങൾക്ക് വൈകാരിക ബന്ധമില്ലെന്ന് മുൻ ഓസീസ്-ആർസിബി താരം ഷെയിൻ വാട്സൺ. ചെന്നൈ സൂപ്പർ കിംഗ്സിൽ അങ്ങനെയല്ലെന്നും താരങ്ങളും ഉടമകളുമായി വൈകാരിക ബന്ധം ഉണ്ടെന്നും വാട്സൺ കൂട്ടിച്ചേർത്തു. ഗ്രേഡ്...

ഇന്ത്യക്ക് ഗില്ലിനെ നഷ്ടം; പൊരുതി രോഹിതും പൂജാരയും

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം. ഓപ്പണർ ശുഭ്മൻ ഗില്ലിനെയാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്. ഇന്നിംഗ്സിലെ ആദ്യ ഓവറിൽ തന്നെ ജയിംസ് ആൻഡേഴ്സൺ ഗില്ലിനെ (0) വിക്കറ്റിനു മുന്നിൽ...

ആർ.എസ്.എസുകാർ ഇന്ത്യയിലിരുന്ന് പാക്കിസ്ഥാന് വേണ്ടി സംസാരിക്കില്ല, അവർ ദേശീയവാദികളാണ്: ശ്രീ എം

കണ്ണൂരിൽ ആര്‍.എസ്.എസും സി.പി.എമ്മും നടത്തിയ രഹസ്യ ചര്‍ച്ച പരസ്യമായതോടെ ഇതിനെ ഉയർത്തിപ്പിടിച്ച് തെരഞ്ഞെടുപ്പ് കാലത്ത് ഒരു വിവാദമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുണ്ട്. എന്നാല്‍, ഇത്തരം രാഷ്ടീയത്തോട് താല്‍പ്പര്യമില്ലാത്ത യോഗാചാര്യനാണ് താനെന്നും ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗത്വമില്ലെന്നും...

ബോളിവുഡിലെ ഐ.ടി റെയ്ഡ് ; കേന്ദ്ര ഏജന്‍സികളെ ബിജെപി സര്‍ക്കാര്‍ ദുരുപയോഗിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ബോളിവുഡിലെ ആദായനികുതി വകുപ്പിന്റെ റെയ്ഡിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബോളിവുഡ് താരങ്ങളുടെയും സംവിധായകരുടെയും വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണയ്ക്കുന്നവര്‍ക്ക് നേരെയാണ് കേന്ദ്രസര്‍ക്കാര്‍ റെയ്ഡ്...

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ 17,407 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,407 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 89 പേര്‍ മരിച്ചു. വലിയൊരു ഇടവേളക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടാകുന്നത്....

രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ചതിനെതിരെ ജോസഫ് വിഭാഗം സുപ്രിംകോടതിയില്‍

രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ചതിനെതിരെ ജോസഫ് വിഭാഗം സുപ്രിംകോടതിയില്‍. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. ജോസ് കെ. മാണി...

നടി ദീപിക പദുകോണിന്റെ കമ്പനിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

നടി ദീപിക പദുകോണിന്റെ കമ്പനിയില്‍ ഇന്‍കം ടാക്‌സ് റെയ്ഡ് നടക്കുന്നു. മുംബൈയിലും പൂനെയിലുമായി 30 ഇടങ്ങളിലായാണ് പരിശോധന. കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരോട് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയെന്നാണ് ഇതിനെ കുറിച്ചുള്ള ആക്ഷേപം. ഇന്നലെ ബോളിവുഡ്...

ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം

ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം. കേരളത്തില്‍ നിന്നുള്ള മൂന്ന് ദേശീയ നിര്‍വാഹക സമതി അംഗങ്ങളില്‍ തഴഞ്ഞത് ശോഭാ സുരേന്ദ്രനെ മാത്രമാണ്. വി. മുരളീധരനും പി.കെ. കൃഷ്ണദാസും 16 അംഗ കമ്മിറ്റിയില്‍...

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍; നടപടി മരവിപ്പിച്ച് ഹൈക്കോടതി

സംസ്ഥാന സര്‍ക്കാരിന്റെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. നടപടി കോടതി മരവിപ്പിച്ചു. പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം. 32ല്‍ അധികം സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ വകുപ്പുകളില്‍ ആയിരുന്നു സ്ഥിരപ്പെടുത്തല്‍ നടപടി...