Breaking News

രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ദ്ധന, ഒരാളില്‍ നിന്ന് 1.22 ആളിലേക്ക് പടരുന്നു

രാജ്യത്ത് ഒമൈക്രോണ്‍ കേസുകളും കോവിഡ് കേസുകളും ഉയരുന്നു. ഒരാളില്‍ നിന്ന് 1.22 ആളിലേക്ക് എന്ന തരത്തിലാണ് രോഗം വ്യാപിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ ഒമൈക്രോണ്‍ കേസുകള്‍ ഗുരുതമാകുന്നില്ല. കോവിഡ് മരണനിരക്ക് 300 ല്‍...

തുണിത്തരങ്ങൾക്കും ചെരിപ്പിനും നികുതി കൂട്ടില്ല; വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ആശ്വസമായി കേന്ദ്രത്തിന്റെ തീരുമാനം

തുണിത്തരങ്ങൾക്കും ചെരിപ്പിനും അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ചരക്ക് സേവന നികുതി (ജിഎസ്ടി) വർധിപ്പിക്കാനുള്ള തീരുമാനം പിൻവലിച്ച് കേന്ദ്രം. സംസ്ഥാനങ്ങളുടെയും വ്യവസായ മേഖലയുടെയും എതിർപ്പ് പരിഗണിച്ചാണിത്. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമ്മല...

കെ റെയിൽ പദ്ധതിക്കെതിരെ കേന്ദ്രത്തെ ഉപയോ​ഗിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു: മുഖ്യമന്ത്രി

കെ റെയിൽ പദ്ധതിക്കെതിരെ ബിജെപി കേന്ദ്രത്തെ ഉപയോ​ഗിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസും ബിജെപിയും ജമാ അത്തെ ഇസ്ലാമിയും ചേർന്ന് സംസ്ഥാന സർക്കാരിനെതിരെ നീക്കം നടത്തുകയാണ്. കേരളത്തിന്റെ വികസനത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടലാണ്...

വിസ്മയയെ ജീവനോടെ കത്തിച്ചത് മാതാപിതാക്കൾക്ക് അവളോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ടെന്ന് ജിത്തു

സഹോദരിയായ വിസ്മയയെ ജീവനോടെ കത്തിച്ചത് മാതാപിതാക്കളുടെ സ്‌നേഹക്കൂടുതല്‍ കൊണ്ടെന്ന് പ്രതി ജിത്തുവിന്റെ മൊഴി. വിസ്മയയോട് മാതാപിതാക്കള്‍ക്കുള്ള സ്‌നേഹക്കൂടുതലാണ് വഴക്കിന് കാരണമായത് എന്നും ജിത്തു പൊലീസിനോട് പറഞ്ഞു. വഴക്കിനെ തുടര്‍ന്ന ജിത്തു വിസ്മയെ കത്തി ഉപയോഗിച്ച...

ഡൽഹിയിൽ ഒമിക്രോൺ സമൂഹവ്യാപനം, കൊവിഡ് രോഗികളിൽ 46% ഒമിക്രോൺ ബാധിതർ

ഒമിക്രോൺ ആശങ്കയിൽ ദേശീയ തലസ്ഥാനം. ഡൽഹിയിൽ സമൂഹവ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ. യാത്രാ പശ്ചാത്തലം ഇല്ലാത്തവർക്കും ഒമിക്രോൺ ബാധിക്കുന്നു. കൊവിഡ് സ്ഥിരീകരിച്ചവരിൽ 46% ഒമിക്രോൺ രോഗികളാണെന്നും മന്ത്രി പറഞ്ഞു. ഒമിക്രോൺ കേസുകളുടെ...

ഫെഡറല്‍ ബാങ്കും ജർമൻ കമ്പനിയായ ഷ്വിങ് സ്റ്റെറ്ററും ധാരണയിൽ

കൊച്ചി:  ഫെഡറല്‍ ബാങ്കും ജര്‍മന്‍ നിർമാണോപകരണ യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും നിര്‍മാതാക്കളായ ഷ്വിങ് സ്റ്റെറ്ററും തമ്മില്‍ ധാരണയായി. ഇതുസംബന്ധിച്ച ധാരണാപത്രം ഫെഡറല്‍ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും ഹോള്‍സെയില്‍ ബാങ്കിങ് കണ്‍ട്രി ഹെഡുമായ ഹര്‍ഷ് ദുഗർ ഷ്വിങ്...

സാംകോ മ്യുചല്‍ ഫണ്ട് കേരളത്തിലും പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: പുതിയ സുരക്ഷിത നിക്ഷേപ സംവിധാനവുമായി സാംകാ അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് മുച്വല്‍ ഫണ്ടുകള്‍ അവതരിപ്പിച്ചു. പലതരം സമ്മര്‍ദ്ദ സാഹചര്യങ്ങളെ അതിജീവിക്കാനും റിസ്‌ക് അഡ്ജസ്റ്റ് ചെയ്ത് റിട്ടേണുകള്‍ നല്‍കാനും ശേഷിയുള്ള കമ്പനികളില്‍ നിക്ഷേപിച്ച് സുരക്ഷ...

കെ റെയിലില്‍ വാര്‍ഷിക ചെലവ് 542 കോടി, ടിക്കറ്റ് വരുമാനം 2,276 കോടിയെന്ന് ഡിപിആര്‍ റിപ്പോര്‍ട്ട്

സംസ്ഥാനത്തെ കെ റെയില്‍ പദ്ധതിയില്‍ ഒരു വര്‍ഷം പരിപാലനത്തിന് മാത്രം 542 കോടി രൂപ ചെലവ് വരുമെന്ന് വിശദ വിവര രേഖയിലെ (ഡിപിആര്‍) കണക്കുകള്‍ വ്യക്തമാക്കുന്നു.ഈ ചെലവുകള്‍ പത്ത് വര്‍ഷത്തിന് ശേഷം 694 കോടിയായി...

ഒമൈക്രോണ്‍; വരാനിരിക്കുന്നത് കോവിഡ് സുനാമിയെന്ന് ലോകാരോഗ്യ സംഘടന

ഒമൈക്രോണ്‍ വ്യാപനത്തില്‍ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ലോകം മുഴുവന്‍ കോവിഡ് സുനാമിയിലേക്ക് നീങ്ങുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഡാനം പറഞ്ഞു. ഒമൈക്രാണ്‍,ഡെല്‍റ്റവകഭേദങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി വലുതാണ് എന്നും അദ്ദേഹം അറിയിച്ചു. രണ്ട് വകഭേദങ്ങളും...

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ആറ് ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ വധിച്ചു. അനന്ത് നാഗിലും കുല്‍ഗാമിലും നടന്ന വെടിവെയ്പ്പിലാണ് ഭീകരരെ വധിച്ചത്. ഇവരില്‍ രണ്ട് പേര്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരരാണ്. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി...