Breaking News

ജനനേന്ദ്രിയത്തിലടക്കം 19 ലക്ഷം രൂപയ്ക്ക് ടാറ്റൂ ചെയ്‌ത് യുവതി, ഇനി ലക്‌ഷ്യം മുഖം !

ശരീരത്തില് ടാറ്റൂ അടിക്കാന്‍ പല പരീക്ഷണങ്ങളും ചെയ്തു നോക്കുന്നവരുണ്ട്. അത്തരത്തിൽ ടാറ്റൂ ചെയ്യാനായി സ്വന്തം ശരീരം പൂർണമായും ഉപയോഗിച്ചിരിക്കുകയാണ് ജൂലിയ എന്ന അമേരിക്കൻ യുവതി. കാലിഫോര്‍ണിയ സ്വദേശിനി ജൂലിയ നുനോ എന്ന 32കാരിയാണ്‌ 19 ലക്ഷത്തിലധികം രൂപ ചെലവാക്കി ജനനേന്ദ്രിയത്തിലടക്കം ടാറ്റൂ ചെയ്‌തത്‌.

ജൂലിയയുടെ ശരീരത്തിൽ ഇനി ഒരു സ്ഥലം പോലും ബാക്കിയില്ലാതെയാണ് ജൂലിയ ടാറ്റു ചെയ്തിരിക്കുന്നത്. 18 ആമത്തെ വയസിലാണ് യുവതി ആദ്യമായി ടാറ്റൂ ചെയ്യുന്നത്. പിന്നീട് ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്കും ടാറ്റൂ ചെയ്താലോയെന്ന് ആലോചിക്കുകയായിരുന്നു.

‘നെഞ്ചില്‍ ഒരു ചെറിയ ചെമ്പരുത്തി പൂവാണ്‌ ആദ്യമായി പതിപ്പിച്ചത്‌. പിന്നീട്‌ ചുറ്റും പലവിധം ടാറ്റൂകൾ കൊണ്ട് അലങ്കരിച്ചു. പിന്നീടാണ്‌ കാല്‍ മുതല്‍ തല വരെ ചെയ്യാന്‍ തീരുമാനിച്ചത്‌. ഇനി സ്ഥലം ബാക്കി ഇല്ലാതെ ആയതോടെയാണ് മുടി വടിച്ചത്. ശരീരത്തിൽ ഒഴിഞ്ഞ സ്ഥലങ്ങൾ കാണുമ്പോൾ ബുദ്ധിമുട്ട് ആയിരുന്നു. അങ്ങനെയാണ് തല വരെ ടാറ്റൂ അടിച്ചാലോ എന്ന് തീരുമാനിച്ചത്.‘

‘ജനനേന്ദ്രിയത്തില്‍ ടാറ്റൂ ചെയ്‌തതിനോട്‌ കുടുബത്തില്‍ ചിലര്‍ക്ക്‌ വിയോജിപ്പുണ്ട്‌. പക്ഷെ, എതിര്‍പ്പുകളെ അവഗണിച്ചാണ്‌ മുന്നോട്ടു പോയത്‌. ഇനി മുഖം കൂടിയേ ഉള്ളു. അതും ഉടൻ തന്നെ ചെയ്യും. ടാറ്റൂ സ്വകാര്യ ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടാക്കിയിട്ടില്ലെന്നും ജൂലിയ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *