Breaking News

എസ്.ബി.ഐയുടെ വിവിധ സോണുകളിൽ 8500 അപ്രന്റീസ് ഒഴിവുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ സോണുകളിലെ 8500 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് എസ്.ബി.ഐയുടെ sbi.co.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.

ഡിസംബർ പത്ത് വരെ അപേക്ഷ സമർപ്പിക്കാം. അടുത്ത വർഷം ജനുവരിയിലായിരിക്കും പരീക്ഷ നടക്കുക. ഓൺലൈൻ പരീക്ഷയുടെയും തദ്ദേശീയ ഭാഷാ പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക.

ഒരു അംഗീകൃത സർവകലാശാലയുടെ കീഴിൽ നിന്ന് 2020 ഒക്ടോബർ 31 ന് മുമ്പ് ബിരുദം കഴിഞ്ഞവർക്ക് അപേക്ഷിക്കാം. 20 വയസിനും 28 വയസിനും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്‌റ്റൈപന്റുണ്ടാകും. ആദ്യ വർഷം മാസം 15,000 രൂപയും രണ്ടാമത്തെ വർഷം 16,500 രൂപയും മൂന്നാം വർഷം 19,000 രൂപയും ലഭിക്കും. മറ്റ് ആനുകൂല്യങ്ങൾ ഉണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *