Breaking News

പൊലീസ് ആക്ട് ഭേദഗതി തലച്ചോറില്ലാത്ത തീരുമാനം : ജസ്റ്റിസ് കെമാൽ പാഷ

പൊലീസ് ആക്ട് ഭേദഗതി തലച്ചോറില്ലാത്ത തീരുമാനമാണെന്ന് ജസ്റ്റിസ് കെമാൽ പാഷ ട്വന്റി ഫോറിനോട്. നിയമഭേദഗതിയുടെ പേരിൽ നടത്തുന്നത് വഷളത്തരമാണെന്നും ഭരണഘടനാ വിരുദ്ധമായ നിയമം കോടതിയിൽ നിലനിൽക്കില്ലെന്നും കെമാൽ പാഷ പറഞ്ഞു.

കൃത്യമായി നിർവചിക്കപ്പെടാത്ത നിയമം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. ഭസ്മാസുരന് വരം നൽകിയ പോലെയാകും പൊലീസിന് ഈ നിയമം. സർക്കാർ നാണംകെടാതെ നിയമഭേദഗതി പിൻവലിക്കണമെന്നും പ്രതികരിക്കുന്നവരുടെയും പ്രതിഷേധിക്കുന്നവരുടെയും വായടപ്പിക്കാനുള്ള ശ്രമമാണിതെന്നും കെമാൽ പാഷ പ്രതികരിച്ചു.

അതേസമയം, പൊലീസ് നിയമഭേദഗതിയിലെ വിവാദ ഭാഗങ്ങൾ തിരുത്താനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. പാർട്ടിയിലും മുന്നണിയിലും നിന്നടക്കം ശക്തമായ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ നീക്കം. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപമെന്ന തരത്തിൽ നിയമം കൃത്യമാക്കുന്നതിനെക്കുറിച്ചാണ് ആലോചന. അതിനിടെ, നിയമഭേദഗതിക്കെതിരെ കോടതിയെ സമീപിക്കാനുള്ള സാധ്യതയാണ് പ്രതിപക്ഷം ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *