Breaking News

ആനാട് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സംഗമം നാളെ (20-ന്)

ആനാട്: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആനാട്
ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ സംഗമം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നാളെ (20-ന് ) ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് ആനാട് ഡിവിഷനിൽ ഉൾപ്പെട്ട ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ സംഗമം 20-ന് വൈകീട്ട് 4-ന് ആനാട് സമഗ്ര ആഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി പാലോട് രവി, മുൻ ഡി.സി.സി പ്രസിഡൻറ് കരകുളം കൃഷ്ണപിള്ള, കോൺഗ്രസ് നേതാക്കളായ രമണി പി.നായർ 

ഇ.ഷംസുദ്ദീൻ, അനിൽകുമാർ, മുസ്ലിംലീഗ് ജില്ലാ ചെയർമാൻ തോന്നയ്ക്കൽ ജമാൽ, മലയടി പുഷ്പാംഗദൻ, ആനക്കുഴി ഷാനവാസ്, പുരുഷോത്തമൻ നായർ തുടങ്ങിയവർ പങ്കെടുക്കും. എല്ലാ യു.ഡി.എഫ് സ്ഥാനാർഥികളും പാർട്ടി ഭാരവാഹികളും സംഗമത്തിൽ പങ്കാളികളാകണമെന്ന് കെ.പി.സി.സി അംഗം ആനാട് ജയൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *