Breaking News

കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം; 6 പേർക്ക് പരിക്ക്

നെയ്യാറ്റിൻകര: ദേശീയപാതയിൽ നെയ്യാറ്റിൻകര മുസ്ലിംപള്ളിക്ക് സമീപം കെ.എസ്.ആർ.ടി.സി ബസും മാരുതി കാറും കൂട്ടിയിടിച്ച് കാറിലെ യാത്രക്കാരും കൊല്ലം സ്വദേശികളുമായ ഒരു കുടുംബത്തിലെ ആറുപേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 5ഓടെയായിരുന്നു അപകടം. കൊല്ലം കുണ്ടറ ചെമ്മക്കാട് സജി നിവാസിൽ അനിൽകുമാർ (52), ഭാര്യ കൃഷ്‌ണലത (50), മകൻ കെ.എ. അഖിൽ കുമാർ (43), അഖിൽകുമാറിന്റെ ഭാര്യ സൗമ്യ, മക്കൾ സോനു(12), നിമ്യ(6) എന്നിവർക്കാണ് പരിക്കേറ്റത്. പുഷ്‌പലതയുടെ വെള്ളറടയിലെ വീട്ടിൽ പോയി മടങ്ങവെയാണ് അപകടം. നിയന്ത്രണംവിട്ട കാർ തിരുവനന്തപുരത്ത് നിന്നും കളിയിക്കാവിളയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ ഇടിക്കുകയായിരുന്നു. അനിൽകുമാറാണ് വാഹനം ഓടിച്ചിരുന്നത്. പുഷ്‌പലതയുടെ കാലിന് പൊട്ടലുണ്ട്. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചു. പ്രഥമ ശുശ്രൂഷകൾക്ക് ശേഷം ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *