സ്വന്തമായി ഒരു ഭൂമി എന്ന സ്വപ്നം ബാക്കിയാക്കി മൈലക്കരയുടെ സ്വന്തം മുത്തശ്ശി വിട പറഞ്ഞു
സ്വന്തമായി ഒരു ഭൂമി എന്ന സ്വപ്നം ബാക്കിയാക്കികഥ പറഞ്ഞും പാട്ട് പാടിയും രസിപ്പിച്ച മൈലക്കരയുടെ സ്വന്തം മുത്തശ്ശി ചെല്ലമ്മ നൂറ്റിയാറാം വയസിൽ വിട പറഞ്ഞു.
കള്ളിക്കാട് മൈലക്കര സ്വർണ്ണക്കോട് റോഡ് പുറമ്പോക്കിൽ മരണംവരെയും അധ്വാനിച്ചു ജീവിച്ച മുത്തശ്ശി ചെല്ലമ്മ 106 ആണ് വ്യാഴാഴ്ച ഉച്ചയോടെ മരിച്ചത്.110 വയസായ എന്നാണ് അടുത്ത കാലം വരെയും മുത്തശ്ശി പറഞ്ഞിരുന്നത്.ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വയോജനങ്ങൾകായി പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിയിൽ നാടിൻ്റെ മുത്തശ്ശിക്ക് ആദരവ് നൽകിയിരുന്നു.ഈ വേദിയിലും മുത്തശ്ശി പഴയ കാലത്തെ ഓർമ്മകളും ഒപ്പം കഥ പറഞ്ഞും നാടൻ പാട്ട് പാടിയും ഒക്കെ എല്ലാവരെയും രസിപ്പിച്ചു. ചെല്ലമ്മയുടെ കുഞ്ഞമ്മയുടെ മകൻ പൊടിയൻ ചിട്ടപ്പെടുത്തിയ പാട്ട് ആണ് അന്ന് ചെല്ലമ്മ പാടിയത്.
ഇളയ മകൾക്കൊപ്പം പുറം പോക്ക് ഭൂമിയിൽ താമസിച്ചിരുന്ന ചെല്ലമ്മ സ്വന്തമായി ഭൂമി വേണമെന്ന ആഗ്രഹം ഇപ്പൊൾ ബാക്കിയായി.നാളിതുവരെ ഒരസുഖത്തിനും ചെല്ലമ്മ മുത്തശി ചികിത്സക്ക് പോയതായി ആർക്കും അറിയില്ല.തൊഴിലുറപ്പ് സംഘത്തിൽ എപ്പോഴും സജീവ സാന്നിധ്യമായിരുന്ന മുത്തശ്ശി ഇവിടെയും വിശ്രമ വേളകളിൽ സഹപ്രവർത്തകരെ രസിപ്പിച്ചു കൊണ്ടിരിക്കും നാടിൻ്റെ ഈ മുത്തശ്ശി.ആരെയും വേദനിപ്പിക്കുന്നതോ മറ്റുള്ളവർ വേദനിക്കുന്നതോ മുത്തശ്ശിക്ക് ഇഷ്ട്ടം ആയിരുന്നില്ല.എന്നിട്ടും വീടെന്ന സ്വപ്നം വേദനയായി ഉള്ളിൽ ഒതുക്കി മുത്തശ്ശി പരിഭവങ്ങൾ ഒന്നുമില്ലാതെ മടങ്ങി .