കാട്ടാൽ മേളക്ക് ഷാജി എൻ കരുൺ തിരിതെളിച്ചു
കാട്ടാക്കട .കാട്ടാക്കടയുടെ സാംസ്കാരികോത്സവമായ കാട്ടാൽ പുസ്തകമേള 2022 ന് സംവിധായകനും,സംസ്ഥാന ചലച്ചിത്ര കോർപ്പറേഷൻ ചെയർമാൻനുമായ ഷാജി എൻ കരുൺ തിരിതെളിച്ചു.ചടങ്ങിൽ കാട്ടാൽ പുരസ്ക്കാരം ഗായിക കെ എസ് ചിത്ര ഏറ്റുവാങ്ങി.ഐ ബി സതീഷ് എംഎൽഎ അദ്ധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ. സർക്കാർ ചീഫ് വിപ്പ് പ്രൊഫ . എൻ ജയരാജ് ,ജി സ്റ്റീഫൻ എം എൽ എ , സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഐ സാജു , കാട്ടാക്കട പഞ്ചായത്ത് പ്രസിഡൻ്റ് കെ അനിൽകുമാർ , മാറനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് എ സുരേഷ് കുമാർ ,കൈരളി ചാനൽ പരസ്യ വിഭാഗം ഡപ്യൂട്ടി ജനറൽ മാനേജർ ബി സുനിൽ എന്നിവർ സംസാരിച്ചു.സംഘാടക സമിതി കൺവീനർ കെ ഗിരി നന്ദി പറഞ്ഞു.2022 ലെ കാട്ടാൽ പുരസ്കാരം ഗായിക കെ എസ് ചിത്രക്ക് സമ്മാനിച്ചു.കാട്ടാൽ പത്രികയുടെ കെ എസ് ചിത്ര വിശേഷാൽ പതിപ്പ് പ്രൊഫ എൻ ജയരാജ് ഐ ബി സതീഷ് എംഎൽഎ ക്ക് നൽകിയും കാട്ടാൽ പത്രിക 2022 സംവിധായകൻ ഷാജി എൻ കരുൺ ജി സ്റ്റീഫൻ എം എൽ എ ക്കും നൽകി പ്രകാശനം ചെയ്തു.തുടർന്ന് പ്രശസ്തരായ നിരവധിഗായകരും നടീനടൻമാരും കലാകാരൻമാരും അണിനിരന്ന കൈരളി ചാനൽ സംഘടിപ്പിച്ച ഉത്സവ് 2022 മെഗാ ഇവൻ്റ് നടന്നു.പത്ത് ദിവസം നീണ്ടു നിൽക്കുന്ന കാട്ടാൽ പുസ്തകമേള മേയ് 27 ന് സമാപിക്കും.
More Stories
മികച്ച ശാസ്ത്രപ്രബന്ധത്തിനുള്ള ദേശീയ പുരസ്കാരം പ്രശസ്ത ഓങ്കോളജി സര്ജന് ഡോ. തോമസ് വറുഗീസിന്
കൊച്ചി: അർബുദ ചികിത്സയിൽ നൂതനമായ രീതികൾ നടപ്പിലാക്കാൻ കഴിയുന്ന കണ്ടെത്തലുകൾ നടത്തിയ പ്രശസ്ത ഓങ്കോളജിക്കല്‍ സര്‍ജനും കൊച്ചി മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറുമായ ഡോ....
ക്യാമ്പിങ് ഗ്ലാമറാക്കാൻ ഗ്ലാമ്പിങ്; ഞൊടിയിടയിൽ ഒരു റിസോർട്ട് പണിയാം
കൊച്ചി: പരിസ്ഥിതിക്ക് ആഘാതമില്ലാതെ ടൂറിസം സാധ്യതകളുള്ള ഏതു സ്ഥലത്തും വിശാല സൗകര്യങ്ങളോടെ അഞ്ച് ദിവസത്തിനുള്ളിൽ ഒരു റിസോര്‍ട്ട് വരെ സാധ്യമാക്കുന്ന പുതിയ ഉൽപ്പന്നം വരുന്നു. കേരളത്തിൽ പുതുമയുള്ളതും...
അത്യാധുനിക കാൻസർ ചികിത്സ കേന്ദ്രം തുറന്ന് മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രി
കൊച്ചി: കേരളത്തിലെ ആദ്യ മിഷൻ ആശുപത്രിയായ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ അത്യാധുനിക കാൻസർ ചികിത്സാ പ്രതിരോധ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. കാൻസർ രോഗികൾക്ക് മിതമായ ചെലവിൽ...
ആഗോള സ്റ്റാര്‍ട്ടപ്പ് മേളയില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ മലയാളിയുടെ സ്റ്റാര്‍ട്ടപ്പ്
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ബീച്ച് സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിലില്‍ കുടിവെള്ളം എത്തിക്കുന്നത് മലയാളി ആരംഭിച്ച കുടിവെള്ള ടെക് സ്റ്റാര്‍ട്ടപ്പ്. 2020ല്‍ തുടങ്ങിയ മുഹമ്മദ്...
കോച്ചില്ലാതെ നേട്ടങ്ങൾ നേടി ഇന്റർനാഷണൽ മാസ്റ്റർ ജുബിൻ ജിമ്മി
കൊല്ലം : കേരള - ക്യൂബൻ സഹകരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രഥമ ചെ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന മലയാളി താരങ്ങളിൽ ചടുല നീക്കങ്ങൾ കൊണ്ട് കാണികളെ...
സ്പൈസസ് ബോർഡ് പെൻഷനേഴ്സ് സമ്മേളനം
കൊച്ചി: ഓൾ ഇന്ത്യ സ്പൈസസ് ബോർഡ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ 15-ാമത് ദേശീയ വാർഷിക പൊതുയോഗം (എജിഎം) കൊച്ചിയിൽ നടന്നു. സ്പൈസസ് ബോർഡ് സെക്രട്ടറി ഡി.സത്യൻ ഐ.എഫ്.എസ്....