അപകടം കണ്ടു വഴിമാറാതെ ഇടതടവില്ലാതെ രക്ഷാപ്രവർത്തനം നടത്തി ഈ തൊഴിലാളികൾ
പുല്ലുപാറ:അപകടം കണ്ടു വഴിമാറിയില്ല.തങ്ങളെ ബാധിക്കുന്ന വിഷയം അല്ല എന്ന് കണ്ടു പിന്തിരിഞ്ഞില്ല. മുറിഞ്ഞ പുഴയ്ക്ക് സമീപം പുല്ലുപാറയിലുണ്ടായ ഉരുൾ പൊട്ടലിൽ ഉണ്ടായ അപകടം ആദ്യമായി കണ്ടതും ആദ്യം മുതൽ അവസാനം വരെ രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടതും പ്രൈവറ്റ് ബസ് ജീവനക്കാരുംകെ എസ് ആർ ടി സി ജീവനക്കാരും ഇവർക്കൊപ്പം കൈകോർത്തു 2 ടാക്സി ഡ്രൈവർമാരും.
കെ എസ ആർ ടി സി കണ്ടക്ടർ ആയ ജെയ്സൺ രക്ഷപെടുത്തിയത് വില പെട്ട മൂന്ന് ജീവനുകളാണ്.കെ എസ് ആർ ടി സി ബസിനു പുറകിൽ വന്ന കാർ യാത്രികർ ബ്ലോക്കിൽ പെടുകയും ഈ സമയം കാറിൽനിന്നും പുറത്തേക്കിറങ്ങുകയും ചെയ്തപ്പോഴാണ് അപകടം ഉണ്ടായതു. കുതിച്ചെത്തിയ മല വെള്ള പാച്ചിലിൽ ഒഴുകി വന്ന 3 പേരെയും ജെയ്സൺ ബസിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.മണ്ണിടിച്ചിലിനെ തുടർന്ന് മണ്ണ് മാറ്റാൻ എത്തിയ ജെ സി ബിയുടെ മുകളിൽ വരെ മണ്ണിടിഞ്ഞു വീണിരുന്നു.അത്രമേൽ ഭീകരമായിരുന്നു അവസ്ഥ അതുകൊണ്ടാണ് അത്രയും ബ്ലോക്ക് ഉണ്ടാവാൻ കാരണം.സ്വകാര്യ ബസ്സായ തേജസിലെ യാത്രക്കാരെ പുറകിൽ വന്ന കെ എസ് ആർ ടി സി യിൽ കയറ്റി സുരക്ഷിതരാക്കി. ഇവർക്ക് ആവശ്യമായ ഭക്ഷണങ്ങൾ എത്തിച്ചു നൽകാനും തൊഴിലാളികളെ കൊണ്ട് പറ്റുന്ന രീതിയിൽ എത്തിച്ചു.തേജസ്സ് നെടുംകണ്ടം ചങ്ങനാശേരി ബസിലെ സ്റ്റാഫുകളായ കണ്ടക്ടർ പ്രവിണ്, ഡ്രൈവർ സുരാജ്,കെ എസ് ആർ ടി സി എരുമേലി ഡിപ്പോയിലെ കണ്ടക്ടർ ജെയ്സൺ,ഡ്രൈവർ ടാക്സി ഡ്രൈവർമാരായ നിതിൻ, റിയാസ് എന്നിവരാണ് ഇവിടെ രക്ഷകരായത് . വൈകിയും അവസ്ഥ തുടരുമ്പോൾ റോഡ് പൂർണമായും ബ്ലോക്ക് ആയതോടെ യാത്രക്കാരെ മുറിഞ്ഞ പുഴ പള്ളിയിലും പീരുമെടു കോളേജിലും മറ്റും സുരക്ഷിതമായി എത്തിച്ച ശേഷമാണ് ഇവർ സ്വന്തം വീടുകളിൽ എത്തിയത്.