കാട്ടാൽ പുസ്തക മേളയ്ക്കും സാംസ്ക്കാരികോത്സവത്തിനും നാളെ തിരിതെളിയും
കാട്ടാക്കട:കാട്ടാൽ പുസ്തക മേളയ്ക്കും സാംസ്ക്കാരികോത്സവത്തിനും നാളെ തിരിതെളിയും.കാട്ടാക്കട ക്രിസ്ത്യൻ കോളെജ് ഗ്രൗണ്ടിൽ 10 ദിവസങ്ങളിലായിട്ടാണ്(27വരെ) മേള നടക്കുന്നത്.ഇന്ന്(ബുധൻ)വൈകിട്ട് 5ന് മന്ത്രി സജി ചെറിയാൻ മേള ഉദ്ഘാടനം ചെയ്യും.ഐ.ബി.സതീഷ്.എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ഷാജി.എൻ.കരുൺ,പ്രൊഫ.എൻ.ജയരാജ്,ഡോ.എം.കെ.മുനീർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.ചടങ്ങിൽ വച്ച് ഈ വർഷത്തെ കാട്ടാൽ പുരസ്ക്കാരം കെ.എസ്.ചിത്രയ്ക്ക് സമ്മാനിക്കും.എം.എൽ.എമാരായ ജി.സ്റ്റീഫൻ,സി.കെ.ഹരീന്ദ്രൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,പുത്തൻകട വിജയൻ,ഐ.സാജു,കെ.അനിൽകുമാർ,സംഘാടക സമിതി ചെയർമാൻ മുരുകൻ കാട്ടാക്കട,കൺവീനർ കെ.ഗിരി എന്നിവർ സംസാരിക്കും.രാത്രി 7.30ന് കാട്ടാൽ മെഗാഷോ.
19ന് രാവിലെ 9 മുതൽ കലാമത്സരങ്ങൾ.വൈകിട്ട് നാലിന് കരിയർ ഗൈഗൻസ്.5.30ന് ആരോഗ്യ സെമിനാർ ഡോ.ജെ.ഹരീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും.നിംസ് എം.ഡി ഡോ.ഫൈസൽഖാൻ ഡോ.അരുൺ.ബി.നായർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.രാത്രി 7ന് മുല്ലക്കര രത്നാകരൻ മഹാഭാരതത്തിലെ സ്ത്രീ സങ്കൽപ്പം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.രാത്രി 8ന് മോഹിനിയാട്ടം.20ന് രാവിലെ 9.30ന് കലാ മത്സരങ്ങൾ.സെമിനാർ.രാത്രി 7ന് ഒരു രസികൻ പാട്ടുകച്ചേരി.8.30ന് സുവർണ്ണ നടനം.21ന് രാവിലെ 9.30മുതൽ മത്സരങ്ങൾ.വൈകിട്ട് 5ന് മഹാകവി ശ്രീനാരായണ ഗുരു സെമിനാർ.രാത്രി 7ന് നടന മോഹനം.8ന് മനുഷ്യനാകണം മെഗാ പൊയട്രി സ്റ്റേജ് ഷോ.22ന് രാവിലെ 9മുതൽ മത്സരങ്ങൾ.വൈകിട്ട് 5ന് പ്രത്യേക കവി സമ്മേളനം.രാത്രി 7ന് തെരുവ് നാടക മത്സരം സിനിമാതാരം ഇന്ദ്രൻസ് ഉദ്ഘാടനം ചെയ്യും.തുടർന്ന് കാട്ടാക്കട ദിവാകരൻ നായർ അവാർഡ് നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് എൻ.മോഹനന് സമ്മാനിക്കും.രാത്രി 8.30ന് നാടകം.23ന് രാവിലെ 9ന് കലാപരിപാടികൾ.വൈകിട്ട് നാലിന് പ്രാദേശിക കലാകാരൻമ്മാരുടെ കലാ വിരുന്ന്.വൈകിട്ട് 6ന് ഒ.എൻ.വി.കവിതകളുടെ ദൃശ്യാവിഷ്ക്കാരം.6.30ന് വിൽപ്പാട്ട്.7.30ന് തെരുവ് നാടക മത്സരം.9.30ന് നാടകം.24ന് രാവിലെ 9ന് കലാപരിപാടികൾ.വൈകിട്ട് 5ന് നടക്കുന്ന സമിനാർ സ്പീക്കർ എം,ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.6ന് ആകാശത്തിലെ കുരുവികൾ.രാത്രി 8.30ന് മ്യൂസിക് ബാന്റ്.25ന് രാവിലെ 9ന് കലാപരിപാടികൾ.വൈകിട്ട് 5ന് മതവും മാനവികതയും എന്ന വിഷയത്തിൽ ഫാ.ഡേവിഡ് ചിറമേൽ വിഷയാവതരണം നടത്തും.6.30ന് പൂവച്ചൽ ഖാദർ അനുസ്മരണ സംഗീത സന്ധ്യ.ചടങ്ങിൽ വച്ച് സംഗീത സംവിധായകൻ എം.ജി.ബാലേഷിന് പ്രഥമ പൂവച്ചൽ ഖാദർ അവാർഡ് സമ്മാനിക്കും.രാത്രി 8.30ന് നാടകം.26ന് രാവിലെ 9മുതൽ വനിതകളുടെ കലാ കായിക മത്സരങ്ങൾ.വൈകിട്ട് നാലിന് കഥാ പ്രസംഗം.വൈകിട്ട് 5ന് വിവാഹം വിവാഹ പ്രായം -സെമിനാർ.രാത്രി 7ന് നാടകം.8.30ന് വനിതകളുടെ കലാപരിപാടികൾ.സമാപന ദിവസമായ 27ന് വൈകിട്ട് മൂന്നിന് കേരളീയ നവോദ്ധാനവും പരിമിതിയും തുടർച്ചയും പ്രഭാഷണം.അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ,ഡോ.എം.എ.സിദ്ദിഖ് എന്നിവർ പ്രഭാഷണം നടത്തും.6ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ജി.സ്റ്റീഫൻ.എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.മന്ത്രി വി.ശിവൻകുട്ടി വിശിഷ്ടാതിഥിയായും നോർക്ക ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായും പങ്കെടുക്കും.രാത്രി 7.30ന് മോഹിനിയാട്ടം.9.30ന് ഫോക്ക്ലോർ ഫ്യൂഷൻ.