ജിവി രാജയിൽ ഫുട്‌ബോൾ അക്കാദമി ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
അരുവിക്കര : അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നുറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി ‘ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബുമായി ‘ സഹകരിച്ച്, ജി വി രാജായിൽ ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. ചടങ്ങിൽ അനുബന്ധ പരിപാടികളുടെ ഉദ്‌ഘാടനവും കായിക ഉപകരണങ്ങളുടെ വിതരണവും അഡ്വ: ജി. സ്റ്റീഫൻ എം എൽ എ നിർവ്വഹിച്ചു.
ജൂനിയർ സീനിയർ കാറ്റഗറിയിലായി മൂന്ന് ടീമുകൾ ഉൾപ്പെടുന്ന അക്കാദമിക്കാണ് രൂപം നൽകിയിരിക്കുന്നത്. അക്കാദമിക്ക് ആവശ്യമായ താമസവും ഭക്ഷണവും, സ്വിമ്മിംഗ് പൂൾ, മൾട്ടി ഫിറ്റ്നെസ് സെന്റർ , ഹൈ ആൾട്ടിറ്റിയൂഡ് ട്രെയിനിംഗ് സിസ്റ്റം അടക്കം എല്ലാ സൗകര്യങ്ങളും ഉന്നത നിലവാരമുള്ള പരിശീലകരും അക്കാദമിക്ക് കീഴിൽ ഉണ്ടാകും.
അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു അധ്യക്ഷനായ ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടർ മുഹമ്മദ് റഫീഖ് ജെഴ്സി പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ: പ്രദീപ് സി എസ് , ജനപ്രതിനിധികൾ,സ്പോർട്സ് വകുപ്പ് ഉദ്യോഗസ്ഥർ, സാമൂഹ്യ പ്രവർത്തകർ, കായിക താരങ്ങൾ, അധ്യാപകർ പരിശീലകർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.–
More Stories
അന്താരാഷ്ട്ര കായിക ഉച്ചകോടി: അക്കാഡമിക് പേപ്പറുകൾ ക്ഷണിക്കുന്നു
തിരുവനന്തപുരം: പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി കായിക സമ്പദ് വ്യവസ്ഥ എന്ന പ്രമേയത്തിൽ ഈ മാസം 26ന് സംഘടിപ്പിക്കുന്ന അക്കാദമിക് സമ്മിറ്റിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അവസരം....
ഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ കേരള വനിത ടീമിന് രണ്ടാം സ്ഥാനം
രാജസ്ഥാൻ; രാജസ്ഥാനിലെ ബികാനേറിൽ വെച്ച് നടന്ന 14 മത് ഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതാ ടീമിന് രണ്ടാം സ്ഥാനം. സൂപ്പർ ഫൈനൽ മത്സരത്തിൽ...
കേരള പോലീസിന് സംസ്ഥാന ഗുസ്തി, പെഞ്ചാക്ക് സില്ലറ്റ് മത്സരങ്ങളില്‍ സ്വര്‍ണ്ണം
സംസ്ഥാന സീനിയര്‍ ഗുസ്തി മത്സരം, സംസ്ഥാന പെഞ്ചാക്ക് സില്ലറ്റ് ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ വിജയികളായ പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അഭിനന്ദിച്ചു. സീനിയര്‍ ഗുസ്തി...
സ്പോര്‍ട്സ് ലേഖകനുമായ എം.മാധവന് (88) അന്തരിച്ചു.
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുന്‍ സ്പോര്‍ട്സ് റിപ്പോര്‍ട്ടറും പ്രശസ്ത സ്പോര്‍ട്സ് ലേഖകനുമായ എം.മാധവന് (88) അന്തരിച്ചു. ഒളിമ്ബിക്സും ഏഷ്യാഡും ലോകകപ്പും ലോകഹോക്കി ചാമ്ബ്യന്‍ഷിപ്പുമുള്‍പ്പടെ നിരവധി ദേശീയ അന്തര്‍ ദേശീയ...
ജനതാ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
കാട്ടാക്കട : ഓണാഘഷങ്ങളുടെ ഭാഗമായി മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. കാട്ടാക്കട താലൂക്ക്ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ഗിരി ഉദ്ഘാടനം ചെയ്തു. ഷിനോദ് റോബർട്ട്അദ്ധ്യക്ഷനായി. ഗ്രന്ഥശാല...
ഒളിമ്പ്യന്‍ സജന് പ്രകാശിന് പോലീസ് ആസ്ഥാനത്ത് സ്വീകരണം നല്കി
ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ നീന്തല്‍താരം സജന് പ്രകാശിന് പോലീസ് ആസ്ഥാനത്ത് ഊഷ്മളമായ സ്വീകരണം നല്കി. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പൂച്ചെണ്ട് നല്കി അദ്ദേഹത്തെ...