October 5, 2024

ലുലു മാളിനെതിരായ ഹർജി ഹൈക്കോടതി തള്ളി.

Share Now

തിരുവനന്തപുരം ലുലു മാളിനെതിരായ ഹർജി ഹൈക്കോടതി തള്ളി. പാർവ്വതി പുത്തനാറിന്റെ തീരത്ത് നടക്കുന്ന നിർമാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.1.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകേണ്ടതെന്നും 2,32,400 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മാളിന് സംസ്ഥാന പാരിസ്ഥിതിക ആഘാത അതോറിറ്റിയുടെ അനുമതിയാണുള്ളതെന്നും അതോറിറ്റിക്ക് ഇതിനുള്ള അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കൊല്ലം സ്വേദേശി എം.കെ.സലിം കോടതിയെ സമീപിച്ചത്.എന്നാൽ ഹർജിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ എസ്.വി. ഭട്ടി, ബച്ചു കുരിയൻ തോമസ് എന്നിവരടങ്ങുന്ന ബെഞ്ച് തള്ളുകയായിരുന്നു.

സിആര്‍സെഡ് ചട്ടങ്ങളോ കേരള നെൽവയൽ -തണ്ണീർത്തട സംരക്ഷണ നിയമങ്ങളോ ലുലു ലംഘിച്ചില്ലെന്നും വിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി. റിട്ട് പെറ്റീഷൻ നിലനിൽക്കുന്ന സമയത്ത്, കോടതിക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച് മാധ്യമങ്ങൾക്ക് ആവർത്തിച്ച് അഭിമുഖങ്ങൾ നൽകിക്കൊണ്ട് ഹരജിക്കാരൻ നീതി നിർവഹണത്തിൽ ഇടപെടുകയായിരുന്നുവെന്ന് കോടതി വിധിയിൽ നിരീക്ഷിച്ചിട്ടുണ്ട്. ഈ റിട്ട് ഹർജി നിയമപരമായ പരിഹാരങ്ങൾ നോക്കാത്തതിന്റെ പേരിൽ മാത്രം പിരിച്ചുവിടാൻ യോഗ്യമാണെങ്കിലും, പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് റിട്ട് പരിഗണിച്ചതെന്നു ഹൈക്കോടതി വ്യക്തമാക്കി. ലുലുവിന് നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ചാണ് പാരിസ്ഥിതിക അനുമതി നല്‍കുന്നതെന്ന് സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് ഇംപാക്റ്റ്‌ അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചട്ടങ്ങള്‍ പരിശോധിച്ച ശേഷമാണ് അനുമതി നല്‍കിയതെന്ന് മെമ്പര്‍ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ലുലു മാളിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന പ്രദേശം തീരപരിപാലന നിയമങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നും വ്യക്തമായിട്ടുണ്ട്. 1.5 ലക്ഷം ചതുരശ്ര മീറ്ററിന് മുകളിലുള്ള ടൗൺഷിപ്പ്, ഏരിയ ഡെവലപ്‌മെന്റ് പദ്ധതികൾക്കായി പാരിസ്ഥിതിക അനുമതി നൽകാൻ തങ്ങള്‍ക്ക് കഴിയുമെന്ന് എസ്ഇഐഎഎ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂൾസ് പ്രകാരം എല്ലാ രേഖകളും പരിശോധിച്ചതിനുശേഷം കെട്ടിട അനുമതി നൽകിയതെന്ന് തിരുവനന്തപുരം കോർപ്പറേഷനും അറിയിച്ചിട്ടുണ്ട്.ഇത്തരം സാഹചര്യങ്ങൾ നിലനിക്കുമ്പോൾ കഴമ്പില്ല എന്ന നിരീക്ഷണമാണ് റിട്ട് ഹർജി തള്ളുന്നത് എന്ന് ഹൈ കോടതി പറഞ്ഞു.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാളാണ് തിരുവനന്തപുരത്ത് നിർമ്മാണം പുരോഗമിക്കുന്ന ലുലു മാൾ.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാഷ്ട്രപതിയുടെ പോലീസ് മെഡല്‍: കേരളത്തില്‍ നിന്ന് 11 പേര്‍
Next post പോലീസ് കെ 9 സ്‌ക്വഡ് വിവിധ ഇടങ്ങളിൽ പരിശോധന നടത്തി

This article is owned by the Rajas Talkies and copying without permission is prohibited.