October 9, 2024

ഒസ്‌ക്കാറിൽ തിളങ്ങി ഇന്ത്യ നാട്ട് നാട്ട് ഒറിജിനൽ സോങ്ങ്

Share Now

ഒന്നര പതിറ്റാണ്ടിന് ശേഷം ഒസ്‌ക്കാറിൽ തിളങ്ങി ഇന്ത്യ.തൊണ്ണൂറ്റിയഞ്ചാം ഒസ്കറിൽ ഇന്ത്യക്ക് രണ്ട് പുരസ്കാരങ്ങൾ ആണ് ലഭിച്ചത്.മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ദി എലിഫൻ്റ് വിസ്പറേഴ്സ് എന്ന ചിത്രത്തിന് പിന്നാലെ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെയാണ് ഓസ്കാർ വേദിയിൽ ഇന്ത്യ അഭിമാനമുയർത്തിയിരിക്കുന്നത്.

ഒർജിനൽ സോംഗ് വിഭാഗത്തിലാണ് ആർആർആർ പുരസ്കാരത്തിന് അർഹത നേടിയത് . എംഎം കീരവാണിയാണ് പാട്ടിൻ്റെ സംഗീത സംവിധായകൻ. ചന്ദ്രബോസ് ആണ് വരികള്‍ എഴുതിയത്.കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ജ് എന്നിവർ ചേർന്നാണ് ‘നാട്ടു നാട്ടു’ എന്ന സൂപ്പർ ഗാനത്തിൻ്റെ ആലാപനം.

ഊട്ടി സ്വദേശിനിയായ കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ദി എലിഫൻ്റ് വിസ്പറേഴ്സ് എന്ന ചിത്രത്തിലൂടെയാണ് ഇന്ത്യ ഓസ്കർവേദിയിൽ ആദ്യം അഭിമാനമുയർത്തിയത്. മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം വിഭാഗത്തിലാണ് 41 മിനിട്ട് ദൈർഘ്യമുള്ള ചിത്രം പുരസ്കാരം നേടിയത്.

അനാഥരായിപ്പോയ കുട്ടിയാനകളെ ദത്തെടുത്ത് സ്വന്തം മക്കളെപ്പോലെ നോക്കുന്ന മലയാളി പാപ്പാൻ ദമ്പതികളെക്കുറിച്ചുള്ളതാണ് ചിത്രത്തിൻ്റെ പ്രമേയം. 2017 മേയ് 26ന് മുതുമലയിലെ തെപ്പക്കാട്ടിലെത്തിയ രഘു എന്ന ആനയും ദമ്പതികളും തമ്മിലുള്ള നിരുപാധികമായ സ്നേഹത്തിന്റെയും ബന്ധത്തിന്റെയും മനോഹരമായ കഥയാണ് ചിത്രത്തിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post അൽഫോൻസാ ജോയിക്ക് ഭാരത് സേവക് ദേശീയ പുരസ്ക്കാരം
Next post <em>ബ്രഹ്‌മപുരം ആരോഗ്യ പ്രശ്‌നങ്ങള്‍ വിദഗ്ധ സമിതി പഠിക്കും: മന്ത്രി വീണാ ജോര്‍ജ്</em>