October 9, 2024

ഒരു പഴയ പ്രണയ കഥ’ യുമായി 14 ന് ഇവർ എത്തുന്നു

Share Now


പാലക്കാട് :ഉൾ ചിരാതിലെ മിന്നും ഓർമകൾ.പ്രണയ വസന്തം തളിരണിയുന്ന മനോഹര ഗാനവുമായി
‘ഒരു പഴയ പ്രണയ കഥ’
എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി.
കാവ്യ കേളി സിനി ആർട്സിന്റെ ഈ പുതിയ ചിത്രം ഫെബ്രുവരി 14 പ്രണയ ദിനത്തിൽ റിലീസ് ചെയ്യും.

വസന്തത്തിന്റെ എല്ലാ ഗന്ധങ്ങളും നിറങ്ങളും അലിഞ്ഞു ചേരുന്ന പ്രണയത്തിന്റെ മാധുര്യം സമൃദ്ധമായ ഗ്രാമീണ ശാലീനതയിൽ ചിത്രീകരിച്ചിരിക്കുന്നു.
ഏറെ പുതുമയുള്ളതാണ് ഇതിലെ ഗാനങ്ങൾ.


പ്രണയം രുചിക്കാത്ത ഒരുവന് സ്വപ്നം കാണാൻ സാധിക്കുമെന്ന് തോന്നുന്നില്ല.അനുഭവത്തിലൂടെ കടന്നു പോകുമ്പോൾ ജീവിതത്തിൽ ഏറ്റവും സുന്ദരമായ അനുഭവം സമ്മാനിച്ചത് പ്രണയങ്ങൾ തന്നെയാണെന്ന് തിരിച്ചറിയുന്നു.
പട്ടാമ്പി,ഷൊർണുർ പരിസരങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം
അരുൺ സാഗര
സംവിധാനം ചെയ്തിരിക്കുന്നു.


ഒരു സുന്ദരിയായ പെൺകുട്ടിയെ പ്രണയിച്ച ഡോക്ടറുടെ പ്രണയകഥ
പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിൽ സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നു.
കഥകളും കവിതകളും ഇഷ്ടപ്പെട്ടിരുന്ന ഒരു ഡോക്ടറുടെ ഹോസ്പിറ്റലിൽ കോളേജ് ജീവിതത്തിലെ പഴയ പ്രണയിനി ഒരു രോഗിയായി കടന്നു വരികയും ഡോക്ടറുടെ ജീവിതത്തിൽ ഉണ്ടാകുന്ന സ്വാഭാവിക കാര്യങ്ങളും
തുടർന്നുണ്ടാകുന്ന മനോ സംഘർഷ നിമിഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
നിർമ്മാണം:ശശിധരൻ ചുള്ളിപ്പറമ്പിൽ.
കഥ തിരക്കഥ:രമേഷ്. ജി.
ദേവു ഷാൻ ആണ് ഛായാഗ്രഹണം.
അഭിനേതാക്കൾ:
രമേഷ്.ജി,പ്രിയങ്ക,
മധു പാലക്കാട്‌,
എകെഎസ്,സലാം തട്ടതാഴത്ത്,
മാസ്റ്റർ അഗത്കൃഷ്ണ,ബിനിഷ രാജ്,
ആദിൽ,രാമൻ മുതുകുറിശ്ശി,
രാജൻ മനിശ്ശേരി.
ഗാനരചന:സന്തോഷ്‌ പെരളി, സംഗീതം:സുജിൻ ദേവ്,ആലാപനം:
സജിൻ ജയരാജ്‌.
പ്രൊഡക്ഷൻ കൺട്രോളർ:അരുൺ ഗോകുൽ,സ്റ്റുഡിയോ &എഫ്ക്ട്സ് :ഹെവൻ മൂവീസ് &കെ.എം.ഡിജിറ്റൽ. ഡബ്ബിങ്:ശിവദം സ്റ്റുഡിയോ.
ചമയം :സുരേഷ് എലവഞ്ചേരി. പ്രമോദ്മോഹൻ,രഞ്ജിത്ത് സുരേന്ദ്രൻ,ചില്ലു കല്ലമ്പലം,സന്തോഷ്‌ ബാലരാമപുരം,രാഗേഷ്.കെ.ശിവദാസ്,രേവതി.ആർ.ഉണ്ണി,സുമിത്ര രാജൻ
തുടങ്ങിയവർ അണിയറ പ്രവർത്തകരാണ്.ചിത്രത്തിന്റെ
സംവിധായകൻ തന്നെ സന്നിവേശവും നിർവഹിച്ചിരിക്കുന്നു.
യുവത്വത്തിന്റെ ആഹ്ലാദങ്ങൾക്കപ്പുറം ആത്മാര്‍ത്ഥ പ്രണയത്തിന്റെ ആഘോഷമാവുകയാണ് ഓരോ പ്രണയ ദിനവും.പ്രൈം തിയേറ്റർ എന്ന
ഒടിടി പ്ലാറ്റ്ഫോമിലെത്തുന്ന ‘ഒരു പഴയ പ്രണയകഥ’ പ്രണയത്തിനായുള്ള ദിവസത്തെ ശരിക്കും ആസ്വദിക്കാനുള്ള ചിത്രമാകും.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്‌കൂൾ മാർഗരേഖ പുറത്തിറങ്ങി
Next post പഠനാ ലിഖ്നാ അഭിയാൻ പഞ്ചായത്ത് തല പ്രവേശനോത്സവം