October 5, 2024

തെങ്ങിൻറെ ചങ്ങാതിക്കൂട്ടം 2021″. തെങ്ങുകയറ്റ യന്ത്ര പരിശീലന പരിപാടി സംഘടിപ്പിച്ചു.

Share Now

                                                                  വെള്ളനാട്:                                                                   തെങ്ങിൻറെ ചങ്ങാതിക്കൂട്ടം 2021″.                    തെങ്ങുകയറ്റ യന്ത്ര പരിശീലന പരിപാടി       തിരുവനന്തപുരം  ഐ.സി.എ.ആർ കൃഷി വിജ്ഞാന കേന്ദ്രം, മിത്രനികേതനും, നാളികേര വികസന ബോർഡും സംയുക്തമായി  സംഘടിപ്പിച്ചു.  പരിശീലന പരിപാടിയുടെ ഉദ്ഘാടനം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനു ജോൺ സാം നിർവഹിച്ചു.


ഒരാഴ്ച നീണ്ടുനിന്ന പരിശീലനപരിപാടിക്ക് ശേഷം പരിശീലനത്തിന്റെ അവസാന ദിവസത്തിൽ  കോകനട്ട് ഒളിമ്പിക്സും സംഘടിപ്പിച്ചു. മത്സരവിജയികൾക്ക് ട്രോഫി, ക്യാഷ് പ്രൈസ്  എന്നിവയും, സർട്ടിഫിക്കറ്റും, തെങ്ങു കയറ്റ യന്ത്രവും കൃഷി വിജ്ഞാന കേന്ദ്രം അഗ്രികൾച്ചറൽ എൻജിനീയറിങ് വിഭാഗം സ്പെഷ്യലിസ്റ്  ചിത്ര. ജി പഠിതാക്കൾക്ക് നൽകി.
 തിരുവനന്തപുരം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നാണ് 7 ദിവസം നീണ്ടുനിൽക്കുന്ന തെങ്ങുകയറ്റ പരിശീലന പരിപാടിയിൽ വിദ്യാർഥികൾ പങ്കെടുത്തത്. പരിശീലനത്തിൽ തെങ്ങു കൃഷി രീതികൾ,  വളപ്രയോഗം, രോഗ- കീട നിയന്ത്രണങ്ങൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ, പ്രഥമശുശ്രൂഷ രീതികൾ, സാമ്പത്തിക ഭദ്രത, യോഗ എന്നിവ എന്നിവയെക്കുറിച്ചുള്ള അവബോധം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post 30 കിലോ കഞ്ചാവ് അടച്ചിട്ട വീട്ടിൽ നിന്നും കണ്ടെടുത്തു
Next post ജനതാ വനിതാ വേദി പ്രവർത്തകർക്കായി ബാങ്കിംഗ് സാക്ഷരതാ പരിപാടി.

This article is owned by the Rajas Talkies and copying without permission is prohibited.