തലസ്ഥാനത്തെ ഞെട്ടിച്ച സ്വർണ്ണ കവർച്ച. സ്വർണ്ണം വിറ്റ കോട്ടൂർ സ്വദേശിനിയെ തെളിവെടുപ്പിന് എത്തിച്ചു
കാട്ടാക്കട:
തലസ്ഥാനത്തെ ഞെട്ടിച്ച സ്വർണ്ണ കവർച്ചയിൽ മുപ്പതോളം പവൻ സ്വർണം കാട്ടാക്കടയിൽലെ രണ്ടു ജുവലറികളിൽ നിന്നായി അന്വേഷണ സംഘം കണ്ടെത്തി.രാവിലെ 11 45 ഓടെ ആണ് കേസിലെ പ്രധാനി ഷെഫീക്ക് സ്വർണ്ണം വിൽക്കാൻ ഏൽപ്പിച്ച കോട്ടൂർ സ്വദേശിനി ഭീമാ കണ്ണ് 67 നെ അന്വേഷണ സംഘം കാട്ടക്കടയിൽ എത്തിച്ചു.
സ്വർണ്ണം വിൽപ്പന നടത്തിയ രണ്ടു സ്ഥാപനങ്ങളിലും തെളിവെടുപ്പ് നടത്തിയത് .ഒരിടത്ത് 70 ഗ്രാമോളം സ്വർണ്ണവും,മറ്റൊരിടത്ത് 55 ഗ്രമോളം സ്വർണ്ണവം ആണ് ഇവർ വിൽപ്പന നടത്തിയത്.
കട ഉടമകൾ പ്രതിയെ തിരിച്ചറിയുകയും ഇവിടങ്ങളിലെ സിസിടിവി യിൽ പ്രതി സ്വർണ്ണം വിൽക്കാൻ വന്ന ദിവസത്തെ ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്തു.
55 ഗ്രാമോളം വാങ്ങിയ സ്ഥാപന ഉടമ ഇവർ സ്വർണ്ണ വിൽക്കാൻ എത്തിയ ദിവസത്തിലെ സ്വർണ്ണത്തിൻ്റെ വില മുഴുവൻ പണമായി നൽകി. 70 ഗ്രാമോളം വാങ്ങിയ ജുവലറി ഉടമ നാല് ലക്ഷത്തോളം രൂപ ബാങ്ക് അക്കൗണ്ട് വഴിയും ബാക്കി പണമായും ആണ് നൽകിയത്.
മരുമകന് വിദേശത്ത് പോകാനുള്ള തുക സ്വരൂപിക്കാൻ ആണ് സ്വർണ്ണം വിൽക്കുന്നത് എന്നാണ് ഇവർ ഇരു സ്ഥാപനങ്ങളിലെയും ജീവനക്കാരെ ധരിപ്പിച്ചിരുന്നതു.അതെ സമയം വാങ്ങിയ സ്വർണ്ണം ഉരുക്കി പോയെങ്കിലും ഇവ അന്വേഷണ സംഘത്തിന് നൽകാം എന്ന് കട ഉടമകൾ സമ്മതിച്ചു.ഇവിടെ മൊഴി രേഖപ്പെടുത്തലും മഹസരും കഴിഞ്ഞ് പ്രതിയുടെ കോട്ടൂരിലെ വീട്ടിൽ എത്തിച്ചും തെളിവെടുപ്പ് നടത്തി.