October 5, 2024

തിരുവനന്തപുരം കാരൻ പുതിയ നാവികസേനാ മേധാവി

Share Now

ന്യൂഡൽഹി: മലയാളിയായ ചീഫ്‌ വൈസ്‌ അഡ്‌മിറൽ ആർ ഹരികുമാർ നാവികസേനയുടെ പുതിയ മേധാവിയാകും. നിലവിലെ മേധാവി കരംബിർ സിങ്‌ വിരമിക്കുന്ന ഒഴിവിലാണ്‌ നിയമനം. നവംബർ 30ന്‌ ചുമതലയേൽക്കും.

തിരുവനന്തപുരം നന്ദൻകോട്  സ്വദേശിയായ ഇദ്ദേഹം നിലവിൽ വെസ്‌റ്റേൺ നേവൽ കമാൻഡ്‌ മേധാവിയാണ്‌. 1983 ജനുവരി ഒന്നിന്‌ നാഷണൽ ഡിഫൻസ്‌ അക്കാദമിയിൽനിന്ന്‌ പഠിച്ചിറങ്ങി. 39 വർഷത്തിനിടയിൽ ഐഎൻഎസ്‌ വിരാട്‌, ഐഎൻഎസ്‌ നിഷാങ്ക്‌ ഉൾപ്പെടെ അഞ്ച്‌ പടക്കപ്പലുകളുടെ തലവനായി. വിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, പരം വിശിഷ്ട സേവാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്‌. ഭാര്യ: കലാനായർ, മകൾ: അഞ്ജനാനായർ 

Leave a Reply

Your email address will not be published. Required fields are marked *

Previous post മുക്കുപണ്ടം പണയം വച്ച യുവാക്കളെ ഉടമ തടഞ്ഞു വച്ച് പൊലീസിന് കൈമാറി.
Next post യുവാവിന്റെ ആത്മഹത്യയ്ക്കു പ്രേരണ; ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍

This article is owned by the Rajas Talkies and copying without permission is prohibited.