October 9, 2024

സ്വകാര്യ ദന്താശുപത്രിയിൽ മോഷണം ;16000 രൂപ കള്ളൻ കൊണ്ടുപോയി

Share Now


മലയിൻകീഴ്:

സ്വകാര്യ ദന്താശുപത്രിയിൽ മോഷണം 16000 രൂപ കള്ളൻ കൊണ്ടുപോയി. മലയിൻകീഴ് തച്ചോട്ടുകാവ് ജംഗ്‌ഷനു സമീപമുളള തച്ചോട്ടുകാവ് സ്വദേശി ഡോ.സ്വാതി ആനന്ദിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ദന്താ ശുപ്രതിയിൽ ആണ് മോഷണം നടന്നത്.

ഡോക്ടറുടെ മുറിയിൽ സൂക്ഷിച്ചിരുന്ന 16000 രൂപയാണ് മോഷ്ടിച്ചത്.കഴിഞ്ഞ ദിവസം രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്.

ഡോക്ടറുടെ പരിശോധന മുറിയിലെ വാതിലിന്റെ പൂട്ടും തകർത്തിട്ടുണ്ട്. ഇതിനുള്ളിൽ കബോർഡുകൾ കൊണ്ടു നിർമിച്ച ചെറിയ മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞു.

മുണ്ടും ഷർട്ടും ധരിച്ച ആൾ കയ്യിൽ വെട്ടുകത്തിയും ടോർച്ചുമായി ആശുപത്രിക്കുള്ളിൽ സഞ്ചരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പരാതിയെ തുടർന്ന് മലയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ ടി.വി.ഷിബുവിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധർ പരിശോധന അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബന്ധുവായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അതിവേഗ പോക്സോ കോടതി കഠിന തടവിന് ശിക്ഷിച്ചു
Next post കാട്ടുപന്നിയെ ഇറച്ചിയാക്കിയ അഞ്ച് പേർ അറസ്റ്റിൽ