October 9, 2024

കാട്ടാക്കട മണ്ഡലത്തിൽ വ്യാപാരോത്സവം

Share Now

കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കൌണ്‍സില്‍ കേരള സര്‍ക്കാര്‍ വ്യവസായ വകുപ്പിന്റെ സഹായത്തോടെ കാട്ടാക്കട നിയോജകമണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിന്റെ ഭാഗമായി മാർച്ച് 12 മുതൽ ഏപ്രിൽ 27 വരെ മണ്ഡലത്തിൽ വ്യാപാരോത്സവം സംഘടിപ്പിക്കും. വ്യാപാരോത്സവത്തിന്റെ
സംഘാടനത്തോടനുബന്ധിച്ച് മലയിൻകീഴ് സ്കൂൾ ആഡിറ്റോറിയത്തിൽ വ്യാപാരി വ്യവസായി സംഗമം ചേർന്നു.

യോഗം ഐ.ബി സതീഷ് എം.എൽ.എ ഉത്ഘാടനം ചെയ്തു. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മല്ലിക അധ്യക്ഷത വഹിച്ച ചടങ്ങിൽശ്രീ. നിതിൻ ചന്ദ്രൻ സ്വഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ , വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലാലി, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ബാബുജാൻ , നവോദയ കൃഷ്ണൻകുട്ടി , ശശികുമാർ എന്നിവർ സംസാരിച്ചു . ബ്ലോക്ക് മെമ്പർ മനോജ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പിണറായി സര്ക്കാര് അധികാരം ഒരു അഹന്തയായി ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നു :ഷാഫി പറമ്പിൽ
Next post സ്ത്രീകളിൽ ആത്മവിശ്വാസം വളർത്താൻ തയാറാകണം : ആർ. ചിഞ്ചുറാണി