അന്താരാഷ്ട്ര കായിക ഉച്ചകോടി: അക്കാഡമിക് പേപ്പറുകൾ ക്ഷണിക്കുന്നു
തിരുവനന്തപുരം: പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി കായിക സമ്പദ് വ്യവസ്ഥ എന്ന പ്രമേയത്തിൽ ഈ മാസം 26ന് സംഘടിപ്പിക്കുന്ന അക്കാദമിക് സമ്മിറ്റിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അവസരം. സ്പോർട്സ് ടെക്നോളജി, സയൻസ്, അനലിറ്റിക്സ്, എൻജിനിയറിങ്ങ്, പെർഫോർമൻസ്, മെഡിസിൻ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ, അക്കാഡമിക് പ്രബന്ധങ്ങൾ സമർപ്പിക്കാം. കായിക മേഖലയിലെ നൂതനാശയങ്ങൾ ഉൾക്കൊള്ളുന്നവ ആയിരിക്കണം.
വിദ്യാർത്ഥികൾ, ഗവേഷകർ, അധ്യാപകർ, താരങ്ങൾ, പരിശീലകർ, സംഘാടകർ, സ്റ്റാർട്ടപ്പുകൾ, സംരംഭകർ തുടങ്ങി ബന്ധപ്പെട്ട ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പേപ്പറുകൾ സമർപ്പിക്കാം. അവതരിപ്പിക്കുന്ന പ്രബന്ധങ്ങളുടെ സംക്ഷിപ്ത രൂപം secretariat@issk.in എന്ന ഇമെയിലിലേക്ക് അയക്കാം. അവസാന തീയതി ജനുവരി 10. തിരഞ്ഞെടുക്കുന്ന 100 പ്രബന്ധങ്ങൾ അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ അവതരിപ്പിക്കാൻ അവസരം നൽകും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജനുവരി 10 ആണ്. തെരെഞ്ഞെടുക്കുന്ന 100 റിസർച്ച് പേപ്പറുകൾക്ക് ആയിരിക്കും സമ്മിറ്റിൽ അവതരിപ്പിക്കാൻ അവസരം നൽകുക.
മികച്ച പ്രബന്ധങ്ങളിലെ ആശയങ്ങളുടെ പ്രായോഗിക സാധ്യത കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും ഉണ്ടാകും. സ്റ്റാർട്ടപ്പ്, സംരംഭ വികസന സാധ്യതകളും ഉച്ചകോടിയുടെ ഭാഗമായി ആരായും. 20 രാജ്യങ്ങളിൽ നിന്നും 100ലേറെ കായിക മേഖലയിൽ നിന്നുള്ളവരും സാങ്കേതിക വിദഗ്‌ധരും പങ്കെടുക്കുന്ന 13ഓളം കോൺഫറൻസുകളാണ് കായിക ഉച്ചകോടിയുടെ ഭാഗമായി നടക്കുക.