ബജറ്റിൽ അരുവിക്കര നിയോജക മണ്ഡലത്തിൽ 13 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തി
സംസ്ഥാന സർക്കാർ ബഡ്ജറ്റ് 2023 – 24 ൽ ഉൾപ്പെടുത്തി .അരുവിക്കര നിയോജക മണ്ഡലത്തിൽ 13 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തി ധനാകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ബഡ്ജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ച, കോട്ടുർ ആന പുനരധിവാസ കേന്ദ്രത്തിനായി ഒരു കോടി രൂപയും, അരുവിക്കര ജി വി രാജ സ്പോർട്സ് സ്കൂളിന്, കണ്ണൂർ സ്പോർട്സ് ഡിവിഷനോടൊപ്പം ചേർന്ന് അപ്ഗ്രേഡേഷനും ശേഷി വർദ്ധിപ്പിക്കലിനുമായി 20 കോടി രൂപ അനുവദിച്ചതിനും പുറമേ ആണിവ.
മണ്ഡലത്തിനായി ഉള്ള പദ്ധതികളും അനുവദിച്ച തുകയും ചുവടെ.
അരുവിക്കര പഞ്ചായത്തിലെ വെള്ളൂർക്കോണം-കരുമരക്കോട്-കക്കോട് റോഡ് നവീകരണത്തിന് മൂന്നു കോടി, ആര്യനാട് പഞ്ചായത്തിലെ ആര്യനാട് കോട്ടയ്ക്കകം-പറണ്ടോട് റോഡ് നവീകരണത്തിന് മൂന്ന് കോടി, തൊളിക്കോട് പഞ്ചായത്തിലെ ഇരപ്പിൽ-ആനപ്പെട്ടി-മരുതുംമൂട് റോഡ് നവീകരണത്തിന് മൂന്നു കോടി, ഉഴമലയ്ക്കൽ പഞ്ചായത്തിലെ കളിയൽനട-മരങ്ങാട്-വലിയകലുങ്ക് റോഡ് നവീകരണത്തിന് രണ്ടരക്കോടി,
പൂവച്ചൽ പഞ്ചായത്തിലെ മൈലോട്ടുമൂഴി-ചായ്ക്കുളം-ആമച്ചൽ റോഡ് നവീകരണത്തിന് ഒന്നരക്കോടി എന്നീ പദ്ധതികൾക്കാണ് ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുള്ളത്.
More Stories
മികച്ച ശാസ്ത്രപ്രബന്ധത്തിനുള്ള ദേശീയ പുരസ്കാരം പ്രശസ്ത ഓങ്കോളജി സര്ജന് ഡോ. തോമസ് വറുഗീസിന്
കൊച്ചി: അർബുദ ചികിത്സയിൽ നൂതനമായ രീതികൾ നടപ്പിലാക്കാൻ കഴിയുന്ന കണ്ടെത്തലുകൾ നടത്തിയ പ്രശസ്ത ഓങ്കോളജിക്കല്‍ സര്‍ജനും കൊച്ചി മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറുമായ ഡോ....
ക്യാമ്പിങ് ഗ്ലാമറാക്കാൻ ഗ്ലാമ്പിങ്; ഞൊടിയിടയിൽ ഒരു റിസോർട്ട് പണിയാം
കൊച്ചി: പരിസ്ഥിതിക്ക് ആഘാതമില്ലാതെ ടൂറിസം സാധ്യതകളുള്ള ഏതു സ്ഥലത്തും വിശാല സൗകര്യങ്ങളോടെ അഞ്ച് ദിവസത്തിനുള്ളിൽ ഒരു റിസോര്‍ട്ട് വരെ സാധ്യമാക്കുന്ന പുതിയ ഉൽപ്പന്നം വരുന്നു. കേരളത്തിൽ പുതുമയുള്ളതും...
അത്യാധുനിക കാൻസർ ചികിത്സ കേന്ദ്രം തുറന്ന് മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രി
കൊച്ചി: കേരളത്തിലെ ആദ്യ മിഷൻ ആശുപത്രിയായ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ അത്യാധുനിക കാൻസർ ചികിത്സാ പ്രതിരോധ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. കാൻസർ രോഗികൾക്ക് മിതമായ ചെലവിൽ...
ആഗോള സ്റ്റാര്‍ട്ടപ്പ് മേളയില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ മലയാളിയുടെ സ്റ്റാര്‍ട്ടപ്പ്
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ബീച്ച് സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിലില്‍ കുടിവെള്ളം എത്തിക്കുന്നത് മലയാളി ആരംഭിച്ച കുടിവെള്ള ടെക് സ്റ്റാര്‍ട്ടപ്പ്. 2020ല്‍ തുടങ്ങിയ മുഹമ്മദ്...
കോച്ചില്ലാതെ നേട്ടങ്ങൾ നേടി ഇന്റർനാഷണൽ മാസ്റ്റർ ജുബിൻ ജിമ്മി
കൊല്ലം : കേരള - ക്യൂബൻ സഹകരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രഥമ ചെ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന മലയാളി താരങ്ങളിൽ ചടുല നീക്കങ്ങൾ കൊണ്ട് കാണികളെ...
സ്പൈസസ് ബോർഡ് പെൻഷനേഴ്സ് സമ്മേളനം
കൊച്ചി: ഓൾ ഇന്ത്യ സ്പൈസസ് ബോർഡ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ 15-ാമത് ദേശീയ വാർഷിക പൊതുയോഗം (എജിഎം) കൊച്ചിയിൽ നടന്നു. സ്പൈസസ് ബോർഡ് സെക്രട്ടറി ഡി.സത്യൻ ഐ.എഫ്.എസ്....