യാത്രക്കാരനെ മർദ്ദിച്ച കണ്ടർക്ക് എതിരെ നടപടി.ഗുരുതരമായ ചട്ടലംഘനം എന്ന് കണ്ടെത്തൽ.അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.
കാട്ടാക്കട:
യാത്രക്കാരനെ മർദ്ദിച്ച വെള്ളറട ഡിപ്പോയിലെ കണ്ടർക്ക് എതിരെ നടപടി.ഗുരുതരമായ ചട്ടലംഘനം എന്ന് കണ്ടെത്തൽ.അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.വെള്ളറട ഡിപ്പോ കണ്ടക്ടർ ആയ സുരേഷ് കുമാറിന് എതിരായി ആണ് നടപടി.
ഇക്കഴിഞ്ഞ 29 ന്ആ ര് പി എം 638. നമ്പർ ഫാസ്റ്റ് പാസഞ്ചർ ബസിൽ യാത്രക്കാരനായ ഋത്വിക് എന്ന യുവാവിനെ ബസിനുള്ളിൽ നിലത്തിട്ടു മർദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും പ്രചരിച്ചതോടെ പുറത്ത് അറിഞ്ഞ സംഭവത്തിൽ കാട്ടാക്കട പോലീസ് കേസ് എടുത്ത് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു
തിരുവനന്തപുരം – കാട്ടാക്കട – വെള്ളറട ടിപ്പ് വരുമ്പോൾ കാട്ടാക്കട വച്ചാണ് സംഭവം.
യാത്രക്കാർ പ്രകോപനപമായി പെരുമാറിയാലും ജീവനക്കാർ സൗമ്യമായും മാന്യമായും മാത്രം പെരുമാറണം എന്നിരിക്കെ ഇത് അവഗണിച്ച് കോർപ്പറേഷന് അവമതിപ്പിനും സൽപ്പേരിനും കളങ്കം വരുത്തുന്ന രീതിയിൽ പെരുമാറിയ സുരേഷ് കുമാറിൻ്റെ പ്രവൃത്തി ഗുരുതരമായ ചട്ടലംഘനവും, സ്വഭാവദൂഷ്യവും അച്ചടക്ക ലംഘനവുമാണ് .
പ്രഥമദൃഷ്ട്യാ കുറ്റക്കാരനായി കണ്ട് 1960-ലെ കേരള സിവിൽ സർവ്വീസ് (അംതിരിവും, നിയന്ത്രണവും അപ്പിലും പട്ടങ്ങളിലെ ചട്ടം 10 പ്രകാരം അന്വേഷണവിധേയമായി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തുകൊണ്ട് വിജിലൻസ് ജോയിൻ്റ് ഡയറക്റ്റർ സര്ക്കാര് ജോയിൻ്റ് സെക്രട്ടറി എ ഷാജി ഉത്തരവ് ഇറക്കി.