October 9, 2024

ഇൻസ്റ്റാഗ്രാം താരം നിവേദ്യ.ആർ.ശങ്കർ ഇനി മലയാള സിനിമയിലേക്ക്…

Share Now

ഇൻസ്റ്റഗ്രാം റീൽസിലൂടെ മലയാള സിനിമയിലേക്ക് പ്രവേശിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ നിവേദ്യ ആർ. ശങ്കർ. ഇൻസ്റ്റാഗ്രാമിൽ മൂന്ന് മില്യൺ ഫോള്ളോവേർസിനെ നേടിയെടുത്ത തിരുവനന്തപുരം സ്വദേശിയാണ് നിവേദ്യ. തമിഴിലും തെലുങ്കിലുമടക്കം നിരവധി പേരാണ് നിവേദ്യയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലേക്കും എത്തുകയാണ് ഈ മിടുക്കി. അഷ്‌കർ സൗദാൻ നായകനാവുന്ന സിനിമയിൽ ഹണി റോസ്, ഗൗരി നന്ദ എന്നിവർ നായികമാരാകുന്നു.

“ചെറുപ്പം മുതൽക്കേ കേൾക്കുന്ന പാട്ടുകൾക്കനുസരിച്ച് ഡാൻസ് കളിക്കുമായിരുന്നു എന്ന് അമ്മ പറയാറുണ്ട്. അതിന്റെയൊക്കെ ചെറിയ വീഡിയോകൾ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതുകൊണ്ട്, ആദ്യം മുതൽക്കേ ക്യാമറയ്ക്ക് മുന്നിലുള്ള പരിഭ്രമങ്ങളൊന്നും തോന്നിയിരുന്നില്ല,” എന്ന് നിവേദ്യ. ടിക് ടോക് എന്ന പ്ലാറ്റ്ഫോം വന്നതോടുകൂടി ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. ടിക് ടോക് നിരോധിച്ചപ്പോൾ ഇൻസ്റ്റാഗ്രാം റീൽസുകളിലേക്കായി ശ്രദ്ധ. ആദ്യമൊക്കെ കാഴ്ചക്കാരെ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. കാഴ്ചക്കാരുടെ എണ്ണം നോക്കിയിരുന്ന സമയമുണ്ടായിരുന്നു. ക്രമേണ ആളുകൾ കാണാൻ തുടങ്ങി. ഇപ്പോൾ മൂന്ന് മില്യൺ ഫോള്ളോവേർസ് ആയി എന്ന് നിവേദ്യ.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡോ. വന്ദന ദാസിന്റെയും ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം
Next post മൺ ചിരാതുകളിൽ അഗ്നിപകർന്ന്  ‘അമ്മ’ വെളിച്ചം തെളിച്ച് കാട്ടാക്കട കുളത്തുമ്മൽ എൽ പി സ്കൂളിൽ കുരുന്നുകളുടെ പ്രവേശനോത്സവം