Breaking News

Live

Recent Post

ഏറ്റവും അപകടകാരിയായ വകഭേദം, ഡെല്‍റ്റാ വേരിയന്റിനെ പറ്റി കൂടുതല്‍ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ജനീവ : ഡെല്‍റ്റാ വേരിയന്റിനെ പറ്റി കൂടുതല്‍ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കണ്ടെത്തിയ കൊറോണ വൈറസില്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വേഗമേറിയതും ശക്തമായതുമായ കൊറോണ വൈറസ് വകഭേദമാണ് ഡെല്‍റ്റ വേരിയന്റ് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു....

യു.പിയില്‍ യോഗിയുടെ എതിരാളി പ്രിയങ്കാ ഗാന്ധിയോ; ക്യാപ്റ്റന്‍ പ്രിയങ്ക ആയിരിക്കുമെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

ന്യൂഡൽഹി: യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കുന്നത് പ്രിയങ്കാ ഗാന്ധി ആയിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. പ്രിയങ്ക ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പാര്‍ട്ടിയെ നയിക്കുമെന്നാണ് ഖുര്‍ഷിദ് പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്...

‘ശിക്ഷ അതികഠിനമാക്കണം, ഇല്ലെങ്കില്‍ ഇതിലും മൃഗീയമായ കാര്യങ്ങള്‍ കാണേണ്ടി വരും’; മുഖ്യമന്ത്രിയോട് നടി ഗൗരി നന്ദ

കേരളത്തില്‍ തുടര്‍ച്ചയായി സ്ത്രീധന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി നടി ഗൗരി നന്ദ. ഇവിടെ നിയമം ഇനിയും ഒരുപാട് കരുത്തുറ്റതാകണം. സമൂഹത്തിന് പേടിയുണ്ടാകണം. കുഞ്ഞുങ്ങളുടെ, പെണ്‍കുട്ടികളുടെ, സ്ത്രീകളുടെ, അമ്മമാരുടെയെല്ലാം...

ഇന്ത്യ എന്നത് അടിമത്വത്തെ സൂചിപ്പിക്കുന്ന പേര്; പുരോഗതി ഉണ്ടാകണമെങ്കില്‍ ഭാരതം എന്ന് മാറ്റണം: കങ്കണ റണൗട്ട്

ഇന്ത്യ എന്ന പേര് അടിമത്വത്തെ സൂചിപ്പിക്കുന്നതാണെന്നും പുരോഗതി ഉണ്ടാകണമെങ്കില്‍ എത്രയും വേഗം രാജ്യത്തിന്റെ പേര് ഭാരതം എന്ന് മാറ്റണമെന്നും ബോളിവുഡ് നടി കങ്കണ റണൗട്ട് . സോഷ്യൽ മീഡിയയിലെ തന്റെ അക്കൗണ്ടുകളില്‍ നിന്നുമാണ് കങ്കണ...

ഐഷ സുല്‍ത്താനയെ 8 മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു; ദ്വീപില്‍ തുടരണോയെന്ന് വ്യാഴാഴ്ച പറയും

കവരത്തി: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് സംവിധായിക ഐഷ സുല്‍ത്താനയെ രണ്ടാം ദിവസവും ചോദ്യം ചെയ്ത് വിട്ടയച്ചു. എട്ട് മണിക്കൂറോളമാണ് ഐഷയെ കവരത്തി പൊലീസ് ചോദ്യം ചെയ്തത്. ദ്വീപില്‍ തുടരണമോയെന്ന് വ്യാഴാഴ്ച രാവിലെ പറയാമെന്ന് പൊലീസ് പറഞ്ഞു....

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ പ്രവേശനാനുമതി

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ പ്രവേശനാനുമതി. വെർച്വൽ ക്യൂ വഴിയാണ് പ്രവേശനം അനുവദിക്കുക. കർശന നിയന്ത്രണങ്ങളോടെയാണ് ഗുരുവായൂരിൽ ഭക്തരെ പ്രവേശിപ്പിക്കുക. ഒരു ദിവസം 300 പേർക്കാണ് വെർച്വൽ ക്യൂ വഴി അനുമതി ഉണ്ടാകുക. എന്നാൽ...

‘അവള്‍ ആഗ്രഹിച്ച പോലെ വൈറലായി’; നൊമ്പരമായി വിസ്മയ കാളിദാസിനെഴുതിയ പ്രണയലേഖനം

കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി വിസ്മയ നടന്‍ കാളിദാസിനെഴുതിയ പ്രണയ ലേഖനം നൊമ്പരമാകുന്നു. വിസ്മയയുടെ സുഹൃത്ത് അരുണിമയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പങ്കുവച്ചത്. വിസ്മയയുടെ മരണത്തില്‍ വേദന പങ്കുവച്ച് കാളിദാസും രംഗത്തെത്തി. രണ്ട്...

രാജ്യത്ത് കൊവാക്സിൻ ഉപയോഗത്തിന് പൂർണ അനുമതിയില്ല

ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന് തത്കാലം പൂർണ അനുമതി നൽകേണ്ടതില്ലെന്ന് കേന്ദ്ര വിദഗ്ദ്ധ സമിതി. അടിയന്തര ഉപയോഗത്തിന് അനുമതി തുടരും. ഗ‍‌ർഭിണികളിലെ കുത്തിവയ്പ്പിനും തത്കാലം അനുമതിയില്ല. കൊവാക്സിൻ 77.8 ശതമാനം ഫലപ്രദമെന്ന മൂന്നാംഘട്ട പരീക്ഷണ...

ഓഡിയോ റൂം സൗകര്യം ആരംഭിച്ച് ഫേസ്ബുക്ക്; ഉന്നം ക്ലബ്‌ഹൗസ് ഉപഭോക്താക്കളെ

ലൈവ് ഓഡിയോ, വിഡിയോ റൂം സൗകര്യം ആരംഭിച്ച് ഫേസ്ബുക്ക്. ലൈവ് ഓഡിയോ റൂമുകളിലൂടെ വളരെ വേഗം പ്രശസ്തി നേടിയ ക്ലബ് ഹൗസ് ഉപഭോക്താക്കളെ ഉന്നംവച്ചാണ് ഫേസ്ബുക്കിൻ്റെ നീക്കം. ഇതിനൊപ്പം പോഡ്കാസ്റ്റ് സൗകര്യവും ഫേസ്ബുക്ക് ആരംഭിച്ചിരുന്നു....

ക്ഷേത്രങ്ങളുടെ പ്രവർത്തനത്തിന് മാർഗരേഖ പുറത്തിറക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനാറ് ശതമാനത്തിൽ താഴെയുള്ള ഇടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ലഭിച്ചതിന് പിന്നാലെ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ പുറത്തിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രങ്ങളുടെ പൂജാ സമയങ്ങള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് മുമ്പുള്ളതിന്...

ക്ഷേത്രങ്ങള്‍ തുറക്കുന്നു: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം,ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുകയും ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ ആരാധനാലയങ്ങള്‍ തുറക്കുന്നു. ഇതിന്റെ ഭാഗമായി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും. പുലര്‍ച്ചെ 3.45 മുതല്‍ 6.15...